കോ​ഴി​ക്കോ​ട് ബീച്ചില്‍ വീ​ണ്ടും അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​ഴി​ക്കോ​ട് ബീച്ചില്‍ വീ​ണ്ടും അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീച്ചില്‍ വീ​ണ്ടും അ​ജ്ഞാ​ത മൃ​ത​ദേ​ഹം. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു സ​മീ​പം ഇ​ന്ന് പുലര്‍ച്ചെയാണ് അറുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. ആ​റ് മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ മൃ​ത​ദേ​ഹ​മാ​ണ് സൗ​ത്ത് ബീ​ച്ചി​ലും പ​രി​സ​ര​ത്തു​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്.

രാത്രിയില്‍ സാ​മൂ​ഹികവി​രു​ദ്ധരുടെ ശ​ല്യം വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബീച്ചില്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വീ​ണ്ടും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​തി​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നും കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നും സമീപത്തായിട്ടാണ് മൃതദേഹം കാണപ്പെട്ടത്.

 പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ പ​ര​സ്യ മ​ദ്യ​പാ​ന​വും ഇ​വി​ടെ പ​തി​വാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു, ക​ഞ്ചാ​വ്, മ​ദ്യമാ​ഫി​യ സം​ഘ​ങ്ങ​ള്‍ താ​വ​ള​മാ​ക്കി​യിട്ടുണ്ട് .മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ടൗ​ണ്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. സം​ഭ​വ​ത്തെക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ടൗ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.


LATEST NEWS