കോഴിക്കോട്ട്  മാനസിക രോഗിയായ മകൻ മാതാവിനെ വെട്ടികൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട്ട്  മാനസിക രോഗിയായ മകൻ മാതാവിനെ വെട്ടികൊന്നു

കോഴിക്കോട്ട്  മാനസിക രോഗിയായ മകൻ മാതാവിനെ വെട്ടികൊന്നു. നല്ലളം ബസാർ പുല്ലിതൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്‍റെ ഭാര്യ സൈനബ (75) യാണ് മകൻ സഹീറിന്‍റെ വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. 

ഭാര്യയും സഹോദര ഭാര്യയും ബന്ധുവിന്റെ വിവാഹത്തിന് പോവാനൊരുങ്ങുമ്പോഴാണ് ദാരുണമായ സംഭവം. ആദ്യം സഹീർ  ഭാര്യയെയും സഹോദര ഭാര്യയെയും വെട്ടാൻ കൊടുവാളുമായി വന്നതോടെ ഇവർ ഭയന്ന് ഓടുകയായിരുന്നു. പിറകെ ഓടിയ ശേഷം ഇയാൾ വീട്ടിലേക്ക് തിരിച്ചെത്തി ഏറെ നാളായി കിടപ്പിലായിരുന്ന ഉമ്മയെ വെട്ടുകയായിരുന്നു.  അൽപ സമയത്തിന് ശേഷം ഭയന്നോടിയ ഭാര്യയും മറ്റുള്ളവരും തിരിച്ചെത്തിയ ശേഷമാണ് ഉമ്മയെ വേട്ടേറ്റു മരിച്ച നിലയിൽ അടുക്കളയിൽ കണ്ടത്. 

49കാരനായ സഹീർ ഇടക്കിടെ മാനസിക അസ്വസ്വത പ്രകടിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തിയത്. വെള്ളിയാഴ്ച ബന്ധുവിന്‍റെ വിവാഹ വീട്ടിൽ ഇയാൾ പോയിരുന്നു. ശനിയാഴ്ച ഭാര്യയും സഹോദര ഭാര്യയും വിവാഹത്തിന് പോവാനൊരുങ്ങുമ്പോഴാണ് ദാരുണമായ സംഭവം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.