വടകരയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വടകരയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വടകരയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മൽ ചാത്തമംഗലം ഫായിസിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. പുലർച്ചെ വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയിൽ പൂണ്ട നിലയിലായിരുന്നു മൃതദേഹം. 

ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കൽ പുഴയും കടലും ചേരുന്നിടത്താണ് അപകടമുണ്ടായത്. മീൻപിടിക്കാൻ പുഴയിലിട്ട വല അടിയൊഴുക്കിൽപെട്ട് ഒഴുകാൻ തുടങ്ങിയപ്പോൾ അത് പിടിക്കാനുള്ള ശ്രമത്തിനിടെ വള്ളം ഗതിമാറി മറിയുകയായിരുന്നു. 

ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും ഫായിസിനായി തിരച്ചിൽ തുടർന്നിരുന്നു. 


LATEST NEWS