ആദായ നികുതി നിയമത്തിലെ അപ്പീൽ ഫോമും ചട്ടവും ഭേദഗതി  ചെയ്യുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദായ നികുതി നിയമത്തിലെ അപ്പീൽ ഫോമും ചട്ടവും ഭേദഗതി  ചെയ്യുന്നു

ആദായ നികുതി നിയമത്തിലെ അപ്പീൽ ഫോമും ചട്ടവും ഭേദഗതി  ചെയ്യുന്നു. 1962 ലെ ആദായ നികുതി നിയമപ്രകാരമുള്ള 36, 36എ എന്നീ ഫോമുകളും 47 ആം ചട്ടവും ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റേതാണ് തീരുമാനം. 

ഇവ മൂന്നും വളരെക്കാലമായി ഒരു മാറ്റവുമില്ലാതെ തുടരുന്നതിനാലാണ്  മാറ്റാൻ തീരുമാനിച്ചത്. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ മുൻപാകെ അപ്പീൽ ഫയൽ  ചെയ്യുന്നതിനുള്ളതാണ് ഫോം 36. ട്രൈബ്യൂണലിന്റെ വാദങ്ങൾക്ക് വിശദീകരിക്കാനുള്ളതാണ് ഫോം 36 എ. അനുബന്ധ ചട്ടമാണ് 47.

ഇവ എങ്ങിനെ ഭേദഗതി ചെയ്യാമെന്ന് പൊതുജങ്ങൾക്കും നിർദേശിക്കാവുന്നതാണ്. കൂടുതൽ വിശദശാംശങ്ങൾക്ക് www.incometaxindia.gov.in സന്ദർശിക്കാവുന്നതാണ്.


 


LATEST NEWS