പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശിപാര്‍ശയുമായി നിയമ കമ്മീഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശിപാര്‍ശയുമായി നിയമ കമ്മീഷന്‍

കായിക മേഖലയില്‍ നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശിപാര്‍ശയുമായി നിയമ കമ്മീഷന്‍. ക്രിക്കറ്റ് ഉള്‍പ്പടെയുള്ള കളികളുമായി ബന്ധപ്പെട്ട് നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശിപാര്‍ശ. പന്തയവും ചൂതാട്ടവും നിയമവിധേയമാക്കുക വഴി വിദേശനിക്ഷേപം ആകര്‍ഷിക്കാമെന്നും വന്‍ നികുതി വരുമാനം നേടാമെന്നും ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ചെയര്‍മാനായ പാനല്‍ പറയുന്നുണ്ട്.

നിലവില്‍ കായിക മേഖലയിലെ ചൂതാട്ടവുമായി ബന്ധപ്പെട്ട ഒത്തുകളിയും കള്ളക്കളികളും തടയാന്‍ ഇത് നിയമവിധേയമാക്കുന്നതിലുടെ സാധിക്കുമെന്നാണ് കമീഷന്റെ വിലയിരുത്തല്‍. മഹാഭാരതത്തിലെ യുധിഷ്ഠരന്റെ ചൂതുകളി വരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൂതാട്ടം നടത്തുന്നവരുടെ ആധാര്‍-പാന്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇടപാടുകള്‍ പൂര്‍ണമായും കറന്‍സി രഹിതമായിരിക്കണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

നിലവില്‍ ഇന്ത്യയില്‍ അശ്വാഭ്യാസത്തോട് അനുബന്ധിച്ച് മാത്രമാണ് ചൂതാട്ടം നടത്താന്‍ അനുമതിയുള്ളത്. ഇതിന് 28 ശതമാനം ജി.എസ്.ടി കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നുമുണ്ട്. ഇത് കൂടുതല്‍ കായിക ഇനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.


 


LATEST NEWS