ചില ആപത്തുകൾ ഒഴിവാക്കാൻ വീടുകളിലേക്ക് ഭക്ഷണം വാങ്ങുമ്പോള്‍  ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചില ആപത്തുകൾ ഒഴിവാക്കാൻ വീടുകളിലേക്ക് ഭക്ഷണം വാങ്ങുമ്പോള്‍   ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?


1.   നിയമാനുസരണം ലൈസന്‍സ് എടുത്തിട്ടുള്ള കടയില്‍നിന്നു മാത്രം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍വാങ്ങുക.

2.   പായ്ക്കറ്റ് ഭക്ഷണമാണെങ്കില്‍ശരിയായ ലേബല്‍പതിപ്പിച്ച ഭക്ഷണ സാധനങ്ങള്‍മാത്രം വാങ്ങുക. (ഉല്‍പാദകന്‍റെ പൂര്‍ണ്ണ വിലാസം, ഭക്ഷണസാധനത്തിന്‍റെ പേര്, ഉല്‍പാദിപ്പിച്ച തിയ്യതി, ബാച്ച് നമ്പര്‍, വില, എന്നുവരെ  ഉപയോഗിക്കാം തുടങ്ങിയവ)

3.   ലൂസ് സാധനമാണെങ്കില്‍അമിതമായ നിറമുള്ളതും,മണമുള്ളതും  പുഴുക്കുത്തേറ്റതും വാങ്ങാതിരിക്കുക.

4.   കഴിവതും സത്യസന്ധരായ ഉല്‍പാദകരില്‍നിന്നും /വില്‍പ്പനക്കാരില്‍നിന്നും മാത്രം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍വാങ്ങുക.

5.   വില കുറച്ച് വില്‍ക്കുന്ന ആഹാരസാധനങ്ങളുടെ ഗുണമേന്മയില്‍സംശയം തോന്നുന്ന സാഹചര്യത്തില്‍അവ  വാങ്ങാതിരിക്കുക.

 

6.   കൃത്രിമ നിറവും / മധുരവും ചേര്‍ന്ന ഭക്ഷണ സാധനങ്ങള്‍കഴിവതും ഒഴിവാക്കുക.

7.   മുളക്, മല്ലി, മഞ്ഞള്‍തുടങ്ങിയ കറിമസാലകളും അരി,ഗോതമ്പ് മുതലായവയും കഴിവതും ഒരു മിച്ച് വാങ്ങി  വൃത്തിയാക്കിയതിന്  ശേഷം ഉണക്കിപ്പൊടിച്ച് ഈര്‍പ്പം തട്ടാതെ അടച്ച് സുക്ഷിച്ച് ഉപയോഗിക്കുക.

8.   പഴകിയ ഇറച്ചി, മീന്‍, മുട്ട മുതലായവ ഒഴിവാക്കുക. അവ രോഗങ്ങളുണ്ടാക്കും.

9.   രൂക്ഷ ഗന്ധം കിട്ടുന്നതിനായി ഇറച്ചിയിലും, മറ്റും ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍, അജിനാമോട്ടോ തുടങ്ങിയവ ഉപയോഗിക്കുന്ന ഹോട്ടലുകളില്‍നിന്നും ഭക്ഷണം കഴിക്കാതിരിക്കുക.

10. ഭക്ഷണസാധനം മായം ചേര്‍ത്തതാണെന്ന് സംശയം തോന്നിയാല്‍അത് ഉപയോഗിക്കാതിരിക്കുക.

11. പുഴുക്കുത്തേറ്റ സാധനങ്ങള്‍/ പയറുവര്‍ഗ്ഗങ്ങള്‍/ പഴ വര്‍ഗ്ഗങ്ങള്‍/ ഇവ പാടെ ഒഴിവാക്കുക.

 

12. ഭക്ഷണസാധനങ്ങള്‍ശുചിത്വമുള്ള സാഹചര്യത്തില്‍സൂക്ഷിക്കുക.

13. ഭക്ഷണസാധനങ്ങള്‍(മത്സ്യം, മുട്ട, മാംസം മുതലായവ)നന്നായി കഴുകി വേവിച്ച ശേഷം ഉപയോഗിക്കുക.

14. കറുത്തതും പൂപ്പല്‍പിടിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ഉപയോഗിക്കാതിരിക്കുക.

15. കീടനാശിനിയുടെ ഗന്ധം ഉള്ളതോ കീടനാശിനി കലര്‍ന്നതെന്ന്  സംശയം ഉള്ളതോ ആയ ആഹാരസാധനങ്ങള്‍ഒഴിവാക്കുക.

 

16. ഗാര്‍ഹിക തലത്തില്‍അമിത കീടനാശിനി / രാസവളപ്രയോഗം കുറയ്ക്കുക.

17. പഴങ്ങള്‍, പച്ചക്കറികള്‍എന്നിവ വാങ്ങിയതിന് ശേഷം ശുദ്ധജലത്തില്‍നല്ലത്പോലെ കഴുകി ഉപയോഗിക്കുക.

18. മുറിച്ച് തുറന്ന്‍വച്ചിട്ടുള്ള  പഴങ്ങള്‍,പച്ചക്കറികള്‍വാങ്ങാതിരിക്കുക.

 

19. സര്‍ക്കാര്‍ഏജന്‍സികളുടെ സര്‍ട്ടിഫിക്കേശനുള്ള പായ്ക്കറ്റ് ഭക്ഷണസാധനങ്ങള്‍വാങ്ങുന്നതിന് മുന്‍ഗണന കൊടുക്കുക. (ISI, AGMARK, HACCP, BIS etc).

20. മായം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍നടത്തുന്നതായി വിവരം ലഭിച്ചാല്‍എത്രയും അടുത്ത ഫുഡ്സേഫ്റ്റി ഓഫിസര്‍(ഫുഡ്‌ഇന്‍സ്പെക്ടര്‍), സംസ്ഥാന ഫുഡ്സേഫ്റ്റി കമ്മീഷണര്‍എന്നിവരില്‍ആരെയെങ്കിലും അറിയിക്കുക.

21. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കുക.