ചാമ കിച്ചടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാമ കിച്ചടി

ചേരുവകള്‍

ചാമ- ഒരു കിലോ

വെള്ളം- രണ്ട് ലിറ്റര്‍

സവാള- 25 ഗ്രാം

ചെറുപയര്‍ പരിപ്പ്- 250 ഗ്രാം

പച്ചമുളക്- ആവശ്യത്തിന്

എണ്ണ- 20 ഗ്രാം

കാരറ്റ്- ഒരെണ്ണം

ചീര- കുറച്ച്

ഇഞ്ചി, വെളുത്തുള്ളി- ആവശ്യത്തിന് അരച്ചെടുത്തത്

കടുക്, ജീരകം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചെറുപയര്‍ പരിപ്പ് കഴുകി വൃത്തിയാക്കി അര മണിക്കൂര്‍ കുതിര്‍ക്കുക. ഇലകള്‍, സവാള, പച്ചമുളക് എന്നിവ അരിഞ്ഞ് വെക്കുക. ചാമ കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക. കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോള്‍ കറിവേപ്പില, ജീരകം, സവാള, അരച്ച ഇഞ്ചി, വെളുത്തുള്ളി, ഇലകള്‍, കുതിര്‍ത്ത ചെറുപയര്‍ പരിപ്പ് എന്നിവ ഇട്ട് വഴറ്റുക. നന്നായി മൊരിഞ്ഞു കഴിയുമ്പോള്‍ വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വെള്ളം തിളക്കുമ്പോള്‍ കഴുകിവെച്ച ചാമ ചേര്‍ക്കാം. ചെറു തീയില്‍ നന്നായി വേവിക്കുക.