അന്താരാഷ്ട്ര ഫര്‍ണിച്ചര്‍ കമ്പനിയുടെ റസ്റ്റോറന്റിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴു എന്ന് പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്താരാഷ്ട്ര ഫര്‍ണിച്ചര്‍ കമ്പനിയുടെ റസ്റ്റോറന്റിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴു എന്ന് പരാതി

ഹൈദരാബാദ്: വെജിറ്റബിൾ ബിരിയാണിയിൽ നിന്നും പുഴുവിനെ കിട്ടിയതായി പരാതി. അന്താരാഷ്ട്ര ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയയുടെ പുതിയ ഹൈദരാബാദ് ഷോറൂമിലെ റെസ്‌റ്റോറന്റിലാണ് സംഭവം . വിഷയത്തിൽ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഐക്കിയക്ക് നോട്ടീസ് അയച്ചു. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‌ 11,500 രൂപ പിഴയടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.


 തനിക്ക് വിളമ്പിയ ബിരിയാണിയില്‍നിന്ന് പുഴുവിനെ  കിട്ടിയതായി അബീബ് മൊഹമ്മദ്‌ എന്നയാള്‍ ചിത്രങ്ങള്‍ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെടുത്താനായി ഹൈദരാബാദ് പോലീസ്, തെലങ്കാന നഗരവികസന മന്ത്രി, ഐക്കിയ ഹൈദരാബാദ് എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്.
സംഭവത്തില്‍ ഖേദിക്കുന്നതായും എത്രയും വേഗം അന്വേഷണം നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാമെന്നും മറുപടിയായി ഐക്കിയ ട്വീറ്റ് ചെയ്തിട്ടുണ്ട്.


LATEST NEWS