എ.കെ.ഗോപാലനെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ കമന്‍റിട്ട സംഭവത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ മാപ്പുപറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എ.കെ.ഗോപാലനെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ കമന്‍റിട്ട സംഭവത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ മാപ്പുപറഞ്ഞു

പാലക്കാട്: കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലനെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ കമന്‍റിട്ട സംഭവത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ മാപ്പുപറഞ്ഞു. എന്നാല്‍ പി.കെ. ശശിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണ വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ചതിനാണ് അദ്ദേഹം ഫേസ്ബുക്കില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇങ്ങോട്ട് പ്രകോപിപ്പിച്ച ഒരാളോട് സാന്ദര്‍ഭികമായി നടത്തിയ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ തന്നെ സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തി ആക്രമിച്ചവരുടെ സ്ത്രീപക്ഷ നിലപാട് ഇപ്പോള്‍ തിരിച്ചറിയുന്നു എന്ന് ബല്‍റാം പോസ്റ്റില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്ന് ഈയടുത്താണ് മനസിലായതെന്നും ബല്‍റാം