പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ; ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ: കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ; ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും. ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രളയത്തെ തുടർന്ന് ജനങ്ങളിൽ ഉയർന്നു വന്ന അസാധാരണമായ ഐക്യബോധം തകർക്കാനാണ് ഒരു വിഭാഗം തീവ്രവാദികൾ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളിൽക്കയറി തീവ്രവാദികൾ അങ്ങേയറ്റം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. 

ആർത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനവും. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാൾ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിർത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധം. ഇതുകൊണ്ട്‌ കുറച്ച് മതതീവ്രവാദികൾക്കല്ലാതെ ആർക്കാ നേട്ടം. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കിൽ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങൾ മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.

 
 


LATEST NEWS