രാജ്യം മുഴുവൻ മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന ബൃന്ദാ കാരാട്ട് ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നു: കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യം മുഴുവൻ മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന ബൃന്ദാ കാരാട്ട് ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പി കെ ശശി എം എല്‍ എയ്ക്കെതിരായ പരാതിയില്‍ സിപിഎം സ്വീകരിച്ച മെല്ലെപോക്കിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍. രാജ്യം മുഴുവൻ മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന ബൃന്ദാ കാരാട്ട് ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

സ്വന്തം ഭർത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ്‌ ബൃന്ദാ കാരാട്ട് ഈ പരാതി മൂടിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോൾ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കൾ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്, എന്തുകൊണ്ട് ആ പരാതിയിൽ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാർട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കൾക്കുണ്ടായില്ലല്ലോ ?- അദ്ദേഹം ചോദിച്ചു.


LATEST NEWS