ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ള ഇന്ന് ചുമതലയേൽക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ള ഇന്ന് ചുമതലയേൽക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ള ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതലയേൽക്കുക. ഒൻപതരക്ക് തിരുവനന്തപുരത്ത് എത്തുന്ന ശ്രീധരൻ പിള്ളയെ ബിജെപി പ്രവർത്തകർ സ്വീകരിക്കും.

കുമ്മനം രാജശേഖരന്‍റെ പിൻഗാമിയായാണ് പി.എസ്. ശ്രീധരൻ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുന്നത്. കേരളത്തിൽ എത്തി ചർച്ചകൾ നടത്തിയ കേന്ദ്ര നേതാക്കൾ പി എസ് ശ്രീധരൻ പിള്ള ഉൾപ്പടെ നാല് പേരുടെ അന്തിമ പട്ടിക അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശ്രീധരൻ പിള്ള മത്സരിച്ചിരുന്നെങ്കിലും തോൽവി ഏറ്റുവാങ്ങിയിരുന്നു.


 


LATEST NEWS