നാട് നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന നേതാക്കളുടെ നിയമസഭാ ‘പ്രകടനം’ ജനങ്ങളോടുള്ള വെല്ലുവിളി: വി എം സുധീരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാട് നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന നേതാക്കളുടെ നിയമസഭാ ‘പ്രകടനം’ ജനങ്ങളോടുള്ള വെല്ലുവിളി: വി എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ സമ്മേളനത്തില്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾ പ്രകടിപ്പിച്ച പി.വി. അൻവർ, തോമസ് ചാണ്ടി, എസ്. രാജേന്ദ്രൻ എന്നീ എം.എൽ.എമാർ ജനതാൽപര്യത്തേക്കാളുപരി മാഫിയാ താൽപര്യങ്ങളുടെ വക്താക്കളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്‌ നേതാവ് വി എം സുധീരന്‍.

നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിന്‍റെ കെടുതികൾ ചർച്ച ചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് കഴിഞ്ഞ 30 ന് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതിൽ സംശയമില്ല.

എന്നാൽ ഈ നിയമസഭാ സമ്മേളനത്തിൻ്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾ പ്രകടിപ്പിച്ച ഇക്കൂട്ടര്‍ ജനതാൽപര്യത്തേക്കാളുപരി മാഫിയാ താൽപര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

നിലനിൽപ്പിനായി നമ്മുടെ സഹോദരങ്ങൾ കേഴുമ്പോൾ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവർത്തനങ്ങളും മാഫിയ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ 'പ്രകടനം' അക്ഷരാർത്ഥത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന് അപമാനകരമാണ്, ജനദ്രോഹപരമാണ്. ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയുമാണെന്ന് അദ്ദേഹം വ്യകതമാക്കി.


LATEST NEWS