കെഎംസിസി വളണ്ടിയർ വിങ് കായിക മത്സരങ്ങൾക്ക് ദുബായ് കവാനീജ് സ്റ്റേഡിയത്തിൽ സമാപനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎംസിസി വളണ്ടിയർ വിങ് കായിക മത്സരങ്ങൾക്ക് ദുബായ് കവാനീജ് സ്റ്റേഡിയത്തിൽ സമാപനം

ദുബൈ: ദുബൈ കെഎംസിസി വളണ്ടിയർ മാർക്കായി അൽ ഖവാനീജ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കായിക മത്സങ്ങൾക്ക് സമാപനമായി. മത്സരങ്ങളില്‍ ഓറേഞ്ച് ടീo ഒന്നാം സ്ഥാനം നേടി ജേതാക്കളായി. വ്യത്യസ്ത ഇനങ്ങളിലായി 8 ടീമുകളാണ് മത്സരിച്ചത്.

വിവിധ മത്സരങ്ങളില്‍നിന്നായി 18 പോയിന്റ് നേടിയ ഓറഞ്ചു ടീമാണ് വിജയികളായത്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുത്ത കായിക മമാങ്കത്തിനാണ് സമാപനമായിരിക്കുന്നത്.

15 പോയിന്റ് നേടിയ യെല്ലോ ടീമിനാണ് രണ്ടാം സ്ഥാനം. കായിക മത്സരങ്ങൾ ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആർ അബ്ദുൽ ഷുകൂർ, ജനറൽ ക്യാപ്റ്റൻ മുസ്തഫ വേങ്ങര, ഇ ആർ അലിമാസ്റ്റർ, അബ്ദുൽ ഹകീം ഹുദവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

വിജയികൾക്ക് ഹാരിബ് ബിൻ സുബൈഹ് അൽ ഫലാസി, മുഹമ്മദ് ഹൈതo, അബ്ദുല്ലാ മഹ്മൂദ്, കമാൽ അൽ ബലൂഷി, മുസ്തഫ ഉസ്മാൻ, ആശ്രഫ് ഉസ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി കെ മുസ്തഫ പള്ളിക്കൽ മത്സരങ്ങൾ നിയന്ത്രിച്ചു.