പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോൺസ് കുര്യാക്കോസിന് യാത്രയയപ്പ് നല്‍കി പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോൺസ് കുര്യാക്കോസിന് യാത്രയയപ്പ് നല്‍കി പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ്

റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലാ എക്സ്പാട്രിയേറ്റ്  ഗ്രൂപ്പ് (പി.ഇ.ജി) പ്രസിഡന്റ്‌ ശ്രീ ജോൺസ് കുര്യാക്കോസിന് പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് (പി.ഇ.ജി.) റിയാദ്, സൗദി അറേബ്യ,യാത്രയയപ്പ് നൽകി.  

ശ്രീ ജോൺസ് കുര്യാക്കോസ് പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പിന്‍റെ (പി.ഇ.ജി.)സ്ഥാപകാംഗമാണ്.  01/06/2018 വെള്ളിയാഴ്ച ചെയർമാൻ ശ്രീ ഡേവിഡ് ഡ്യൂക്കിൻറെ റിയാദിലെ എം. റെസിഡൻഷ്യൽ കൊമ്പൗണ്ടിലുള്ള വസതിയിൽ വച്ചു നടന്ന ചടങ്ങിൽ ശ്രീ ഡേവിഡ് ലൂക്ക്, സെക്രട്ടറി ശ്രീ രാജേന്ദ്രൻ പാലാ, ട്രെഷറർ ശ്രീ ജെറി ജോസഫ്, വൈസ് പ്രസിഡന്റ്‌ ജോസ് ജോർജ്, ജോയിന്റ് സെക്രട്ടറിസാബു സ്കറിയ, ബാബു നായർ, ബോണി,ബെന്നി, ബിനോയ് തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു.  

പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പിൻറെ (പി.ഇ.ജി.) എല്ലാ മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.