വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി  :  വോളണ്ടീയര്‍മാര്‍ക്ക്  പരിശീലനം നല്‍കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി  :  വോളണ്ടീയര്‍മാര്‍ക്ക്  പരിശീലനം നല്‍കി

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി  കാട്ടാക്കട മണ്ഡലം  പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല പരിശീലന പരിപാടി നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള ഭൂവിനിയോഗ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍  നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  സംഘടിപ്പിച്ചു. കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആറ് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പതോളം  വോളണ്ടീയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. 

കാട്ടാക്കട എം.എല്‍.എ  ഐ.ബി.സതീഷ് ക്യാമ്പ് അംഗങ്ങളോട് സംവദിച്ചു. പരിശീലന പരിപാടിയില്‍ ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍  നിസ്സാമുദ്ദീന്റെ നേതൃത്വത്തില്‍  അരുണ്‍കുമാര്‍, അല്‍ത്താഫ് ഹൈദരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എല്‍.അനിത, നേമം  ബ്ലോക്ക് ജോയിന്റ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഡി.സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.