ഹജ്ജിനൊരുങ്ങി മക്ക; വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്‌വ ഉയര്‍ത്തികെട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജിനൊരുങ്ങി മക്ക; വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്‌വ ഉയര്‍ത്തികെട്ടി

പുണ്യ ഹജ്ജ് കര്‍മ്മത്തിന്റെ മുന്നോടിയായി മക്കയിലെ വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്‌വ ഉയര്‍ത്തികെട്ടി. എല്ലാ വര്‍ഷവും ഹജ്ജ് നാളിന്റെ മുന്നോടിയായി നടക്കാറുള്ള പതിവ് രീതി അനുസരിച്ചാണ് ഇത്തവണയും കിസ്‌വയുടെ മൂടുപടം ഉയര്‍ത്തികെട്ടിയിട്ടുള്ളത്.

കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്സിലെ തൊഴിലാളികളാണ് കിസ്‌വയുടെ താഴത്തെ ഭാഗത്തുനിന്നും മുകളിലേക്ക് ഉയര്‍ത്തികെട്ടുന്ന ജോലി നിര്‍വ്വഹിച്ചത്. ഹറം കാര്യാലയ വിഭാഗമാണ് കിസ്‌വ ഉയര്‍ത്തികെട്ടുന്ന ചടങ്ങിന് നേതൃത്വം നല്‍കിയത്. മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ മുകളിലേക്ക് ഉയര്‍ത്തി കെട്ടിയത്.

ഉയര്‍ത്തികെട്ടിയ കിസ്‌വയുടെ ഭാഗം വെറുള്ള കോട്ടണ്‍ തുറികൊണ്ട് മറച്ചിട്ടുണ്ട്. ഹജ്ജിനായി ഇപ്പോഴേ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നതിനാല്‍ കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കാതിക്കാനാണ് കിസ്‌വ പണ്ടുകാലം മുതലെ ഉയര്‍ത്തികെട്ടാറുള്ളതെന്ന് കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്സ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് ബാജൗദ പറഞ്ഞു.


LATEST NEWS