ഹജ്ജിന്റെ പുണ്യ നാളുകൾ; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം മദീനയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജിന്റെ പുണ്യ നാളുകൾ; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം മദീനയിൽ

വിശുദ്ധ ഹജ്ജിന്റെ പുണ്യത്തിന് ഇനി ഏതാനും നാളുകൾ. പരിശുദ്ധമായ ഹജ്ജ് നിർവഹിക്കാനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലുള്ള ഇൗ​വ​ർ​ഷ​ത്തെ ആ​ദ്യ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ സംഘമാണ് ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ മ​ദീ​ന​യി​ൽ എ​ത്തിയത്. ശ​നി​യാ​ഴ്​​ച ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ഖ്​​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി 410 തീ​ർ​ഥാ​ട​ക​രു​ള്ള ആ​ദ്യ​വി​മാ​നം ഫ്ലാ​ഗ്​​ഒാ​ഫ്​ ചെ​യ്​​തു.  

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ 1,75,025 ഹാ​ജി​മാ​ർ ഇ​ത്ത​വ​ണ പോ​കു​ന്നു​ണ്ട്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും കൂ​ടു​ത​ൽ പേ​ർ ഇ​താ​ദ്യ​മാ​ണ്. 47 ശ​ത​മാ​നം സ്​​ത്രീ​ക​ളാ​ണെ​ന്ന്​ മാ​ത്ര​മ​ല്ല,  ‘മ​ഹ്​​റം’ ഇ​ല്ലാ​തെ 1308 സ്​​ത്രീ തീ​ർ​ഥാ​ട​ക​രു​മു​ണ്ട്.

സു​ഗ​മ​മാ​യ ഹ​ജ്ജ്​ നി​ർ​വ​ഹ​ണ​ത്തി​ന്​ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി ന​ഖ്​​​വി പ​റ​ഞ്ഞു.. സ​ബ്​​സി​ഡി ഒ​ഴി​വാ​ക്കി​യ​തും സൗ​ദി​യി​ലെ പു​തി​യ നി​കു​തി ചു​മ​ത്ത​ലും ഒ​ഴി​ച്ചാ​ൽ മ​റ്റു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഹാ​ജി​മാ​ർ​ക്കു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന തു​ക​യി​ൽ 57 കോ​ടി​യു​ടെ കു​റ​വു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

234 വിമാന സ​ർ​വി​സു​ക​ളാ​ണ്​ മ​ദീ​ന​യി​ലേ​ക്ക്​ ഇന്ത്യയിൽ നിന്ന് പോകുന്നത്. 67,302 യാ​ത്ര​ക്കാ​രാ​കും​​ ഇ​വി​ടെ​ ഇ​റ​ങ്ങു​ക. ന്യൂ​ഡ​ൽ​ഹി, ഗ​യ, ഗോ​വ, ഗു​വാ​ഹ​തി, കൊ​ൽ​ക്ക​ത്ത, ല​ഖ്​​നോ, മം​ഗ​ലാ​പു​രം, ശ്രീ​ന​ഗ​ർ, വാ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ മ​ദീ​ന​യി​ലെ​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ മൊ​ത്തം 1200 തീ​ർ​ഥാ​ട​ക​രാ​ണ്​ ശ​നി​യാ​ഴ്​​ച മ​ദീ​ന​യി​ലേ​ക്ക്​ യാ​ത്ര​യാ​യ​ത്. ഗ​യ​യി​ൽ​നി​ന്ന്​ 450, ഗു​വാ​ഹ​തി​യി​ൽ​നി​ന്ന്​ 269, ല​ഖ്​​നോ​വി​ൽ​നി​ന്ന്​ 900, ശ്രീ​ന​ഗ​റി​ൽ​നി​ന്ന്​ 1020 തീ​ർ​ഥാ​ട​ക​രും സൗ​ദി​യി​ൽ എ​ത്തി. ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ​വ​ർ​ഷം മൊ​ത്തം 1,28,702 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ സ​ർ​ക്കാ​ർ സൗ​ക​ര്യം ഒ​രു​ക്കു​ക.

ആഗസ്​റ്റ്​ ഒന്നിന്​ കൊച്ചിയിൽനിന്നാണ്​ കേരളത്തിൽനിന്നുള്ള ആദ്യവിമാനം പുണ്യഭൂമിയിൽ എത്തുക.


LATEST NEWS