കൈരേഖയിലുടെ പറയാം ജീവിതം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  കൈരേഖയിലുടെ പറയാം ജീവിതം?

ഭാരതത്തിൽ നിന്നാണ് മറ്റുരാജ്യങ്ങളിലേക്ക് ഹസ്തരേഖാശാസ്ത്രം പ്രചരിച്ചത്.ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപ് വാല്മീകി ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു .ജിവിതത്തിലെ എല്ലാ കാര്യങ്ങളും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖകളാണ് കൈരേഖകൾ .ഭാവി ഭൂതം വർത്തമാന പ്രവചനങ്ങൾ കൈരേഖകൾ നോക്കി നടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

                                                                                                  
ഇടതു കൈയിലെയും വലതുകൈയിലെയും രേഖകൾ നേർരേഖയിൽ  വന്നാൽ

 ഏതുകാര്യത്തിലും നേതൃത്വപാടവം കാണിക്കുന്ന ഇക്കൂട്ടർ തന്നെ ഏൽപ്പിച്ച കാര്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയുന്നവരുമാരിക്കും.ഇത്തരക്കാർ വളരെ ബുദ്ധിശാലികളളുമാണ്.കൂടെ നിൽക്കുന്നവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നവരും അവർക്കു വേണ്ടി എന്ത് സഹായം ചെയ്യാനും മടിയില്ലാത്തവരാണ് ഇവർ.ഇക്കൂട്ടരെ പങ്കാളിയായി ലഭിക്കുന്നത് ഭാഗ്യമാണ്.                                                                           

ഇടതുകൈയിലെ രേഖ താഴെയും വലതുകൈയിലെ രേഖ മുകളിലും 

സ്വതന്ത്ര ചിന്താഗതിക്കാരണ് ഇക്കൂട്ടർ.ആകർഷകമായ പെരുമാറ്റം കൊണ്ട് എല്ലാവരെയും കയ്യിലെടുക്കാൻ ഇക്കൂട്ടർക്ക് ഒരു പ്രത്യേക വൈദഗ്ധ്യം ഉണ്ട്.കരുതലോടെ ശ്രദ്ധിക്കുന്നവരാണ് ഇവർ.മറ്റുള്ളവർ തന്നെ കുറിച്ചു എന്ത് പറയും എന്ന തോന്നൽ ഇക്കൂട്ടർക്കുണ്ടാവില്ല.

                   
ഇടതുകൈയിലെ രേഖ മുകളിലും  വലതുകൈയിലെ രേഖ  താഴെയും

 തന്മൂലം സുഹൃത്‌ബന്ധങ്ങൾ ഇക്കൂട്ടർക്ക് കുറവായിരിക്കും.സ്വാർഥ താല്പര്യക്കാരാണ് ഇക്കൂട്ടർ.ഏതു പ്രതിസന്ധിഘട്ടത്തിലും പിടിച്ചു നില്ക്കാൻ ഇവർക്ക് ഒരു പ്രത്യേക കഴിവുണ്ട്.കാട്ടുന്ന അമിതസ്വാതന്ത്ര്യം ദാമ്പത്യത്തിൽ വിള്ളലുണ്ടാവാൻ വഴി തെളിക്കും. ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല.