നവരാത്രി ഏഴാം ദിവസം; കാളരാത്രീഭാവത്തിൽ ദേവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവരാത്രി ഏഴാം ദിവസം; കാളരാത്രീഭാവത്തിൽ ദേവി

നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായി (ഇശ്ചാശക്തി )സങ്കല്‍പ്പിച്ചാണ് പൂജ നടത്തുക. എന്നാല് അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും (ജ്ഞാന ശക്തി) അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും (ക്രിയാശക്തി )സങ്കല്‍പ്പിച്ചാണ് പൂജകൾ നടത്തുന്നത്.നവരാത്രിയിലെ അവസാന മൂന്നു ദിവസങ്ങൾ  പരമപ്രധാനമായി കരുതപ്പെടുന്നു .

കാളരാത്രീഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ് ഏഴാം ദിവസം ( ഒക്ടോബർ 05) സമർപ്പിക്കപ്പെട്ടിരിക്കുന്നു.ദേവീ കാളരാത്രി , ചണ്ഡമുണ്ഡ വധത്തിനായി അവതരിച്ച ഘോരമായ ദേവീസ്വരൂപം! കറുത്ത ശരീരവർണമുള്ള കാളരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടപിടിച്ച മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ് (കഴുത ). ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.