ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം അകലെ പുതിയ ഗ്രഹം; അഭിമാന നേട്ടവുമായി ഇന്ത്യൻ ശാസ്‌ത്രജ്ഞർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം അകലെ പുതിയ ഗ്രഹം; അഭിമാന നേട്ടവുമായി ഇന്ത്യൻ ശാസ്‌ത്രജ്ഞർ

ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ ഗ്രഹത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറു മടങ്ങ് വ്യാസവുമുള്ള പുതിയ ഗ്രഹം സൂര്യനു സമാനമായ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തെക്കാള്‍ ഏഴിരട്ടി അടുത്താണ് പുതിയ ഗ്രഹവും നക്ഷത്രവും. 

അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗ്രഹം കണ്ടെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഗ്രഹം കണ്ടുപിടിച്ചത്. ഗ്രഹം കണ്ടെത്താന്‍ ഏകദേശം ഒന്നരവര്‍ഷത്തോളം വേണ്ടിവന്നു. ഇതോടെ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.

പുതിയ ഗ്രഹത്തിനു എപ്പിക് 211945201 അല്ലെങ്കില്‍ കെ2236ബി എന്നു പേരിടും. ഈ ഗ്രഹം 19.5 ദിവസം കൊണ്ടു ഭ്രമണം പൂര്‍ത്തിയാക്കുന്നതായി ഐ.എസ്.ആര്‍.ഒ. വെബ്സൈറ്റിലൂടെ വ്യക്തമാക്കി. നക്ഷത്രത്തോടു വളരെ അടുത്തായതിനാല്‍ ഗ്രഹത്തിന്റെ താപനില 600 ഡിഗ്രി സെല്‍ഷ്യസാണ്.