അവസാന നിമിഷ തകരാര്‍: നാസയുടെ സംരംഭമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവസാന നിമിഷ തകരാര്‍: നാസയുടെ സംരംഭമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടി

വാഷിങ്ടണ്‍: അവസാന നിമിഷമുണ്ടായ തകരാറിനെ തുടര്‍ന്ന്‍ സൂര്യനെ തൊടാനുള്ള നാസയുടെ സംരംഭമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടിവച്ചു. വിക്ഷേപണത്തിന് വെറും 55 സെക്കന്റ് മാത്രമുള്ളപ്പോഴാണ് തകരാര്‍ ഉണ്ടായത്. 

ഞായറാഴ്ച വീണ്ടും വിക്ഷേപണത്തിനുള്ള ശ്രമം തുടരുമെന്നാണ് നിര്‍മ്മാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറിയിച്ചിരിക്കുന്നത്.

പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം ആദ്യം ജൂലൈ 31 നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പരിശോധനകള്‍ക്ക് താമസം വന്നതോടെ നീട്ടിവെയ്ക്കുകയായിരുന്നു.

സൂര്യനെ തൊടാനുള്ള ശാസ്ത്ര ലോകത്തിന്റെ ആദ്യ പരീക്ഷണമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കനത്ത ചൂടില്‍ ഉരുകി പോകാത്ത പ്രത്യേക കവചങ്ങളാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിനുള്ളത്. വിക്ഷേപണത്തിനുശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക.