നല്ല സെക്‌സിനായി ചില ടിപ്‌സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നല്ല സെക്‌സിനായി ചില ടിപ്‌സ്

ഫോര്‍പ്ലേ സെക്‌സ് ജീവിതം ആസ്വാദ്യകരമാക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. നേരിട്ടു സെക്‌സിലേര്‍പ്പെടുന്നത് പല സ്ത്രീകള്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. ഫോര്‍പ്ലേയ്ക്കു സെക്‌സില്‍ അതീവപ്രധാന സ്ഥാനമുണ്ടെന്ന കാര്യം ഓര്‍ത്തു വയ്ക്കുക.

കിടക്കയില്‍ തങ്ങളുടെ പ്രകടനം എങ്ങനെയായിരിയ്ക്കും, പങ്കാളിയെ തൃപ്തിപ്പെടുത്തുവാന്‍ തങ്ങള്‍ക്കാകുമോ തുടങ്ങിയ ചിന്തകള്‍ അലട്ടുന്നവരുണ്ട്. പ്രത്യേകിച്ചും പുരുഷന്മാരെ. ഇത്തരം ആശങ്കകളും ആത്മവിശ്വാസക്കുറവുമെല്ലാം കിടക്കയിലെ പ്രകടനത്തെ ബാധിയ്ക്കാറുമുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല. സെക്‌സ് ആഹ്ലാദിയ്ക്കുവാനുള്ളതാണ്. ഇതിനെ മത്സരം പോലെ കാണേണ്ടതില്ല. ഇത്തരം ആശങ്കകള്‍ പൂര്‍ണമായും ഒഴിവാക്കുക.
മിതമായ സ്വയംഭോഗം ആരോഗ്യത്തിനും സെക്‌സ് ജീവിതത്തിനും സഹായകമാണ്. എന്നാല്‍ സെക്‌സിനു മുന്‍പ് സ്വയംഭോഗം ഒഴിവാക്കുക. ഇതുപോലെ അമിതമായ സ്വയംഭോഗവും ശീലമാക്കാതിരിയ്ക്കുക.


ഇന്നത്തെ സാഹചര്യങ്ങളില്‍ ഫോണ്‍ സെക്‌സ് ജീവിതത്തില്‍ പോലും വലിയൊരു വില്ലനായിരിക്കുകയാണ്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പറയില്‍ നിന്നും ഒഴിവാക്കുക. ടിവി പോലും കിടപ്പറയില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ല്ത്.