ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കൽ ഏതൊക്കെയാണ് സുരക്ഷിതമായ മാര്‍ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കൽ ഏതൊക്കെയാണ് സുരക്ഷിതമായ മാര്‍ഗങ്ങള്‍

ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം, ജീവിത ശൈലി, വ്യക്തിത്വം, ബന്ധത്തിന്റെ അവസ്ഥ, സൗകര്യം (നിങ്ങളുടെയും പങ്കാളിയുടെയും), ലൈംഗികജന്യ രോഗങ്ങൾ (എസ്ടിഡികൾ) ഉയർത്തുന്ന അപകടസാധ്യത, ഗർഭനിരോധന ഉപാധിയുടെ വിലയും ഫലസിദ്ധിയും തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം നിങ്ങൾ ഒരു മാർഗം തെരഞ്ഞെടുക്കുക.

നിങ്ങൾ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുമ്പോൾ സന്താനോത്പാദന ലക്ഷ്യങ്ങളെ കുറിച്ചും ഓർക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇനി കുട്ടികൾ വേണ്ട എന്നാണ് തീരുമാനമെങ്കിൽ വന്ധ്യംകരണം പോലെയുള്ള സ്ഥിരമായ രീതികൾ പരിഗണിക്കുന്നതാവും നല്ലത്. നിങ്ങൾ ഗർഭിണിയാവാൻ ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഉടൻ വേണ്ട എന്നാണ് തീരുമാനമെങ്കിൽ, ഗർഭധാരണ ശേഷി പെട്ടെന്നു തന്നെ പഴയതുപോലെയാവുന്നതിനെ അനുകൂലിക്കുന്ന ഐയുഡി പോലെയുള്ള രീതികളെ പറ്റി ചിന്തിക്കുന്നതാവും നല്ലത്.

ഗർഭനിരോധന കുത്തിവയ്പ് നിർത്തിവച്ച ശേഷം ഗർഭധാരണ ശേഷി സാധാരണ നിലയിൽ ആവാൻ എട്ട് മാസത്തോളം വേണ്ടിവരും. ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന വളയങ്ങൾ അല്ലെങ്കിൽ ഗർഭനിരോധന പാച്ച് എന്നിവയുടെ ഉപയോഗം നിർത്തി ഒരു മാസത്തിനുള്ളിൽ സ്ത്രീകളുടെ ഗർഭധാരണ ശേഷി സാധാരണനിലയിലേക്ക് തിരിച്ചെത്താറുണ്ട്. ഉടൻ തന്നെ ഗർഭം ധരിക്കാൻ പദ്ധതിയുണ്ട് എങ്കിൽ, പെട്ടെന്നു നിർത്താവുന്നതും ഗർഭധാരണ ശേഷി പെട്ടെന്ന് വീണ്ടെടുക്കാവുന്നതുമായ തടസ്സ മാർഗങ്ങൾ (ബാരിയർ മെത്തേഡ്) അല്ലെങ്കിൽ കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ പോലെയുള്ള മാർഗങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്.

 

യോനിയിൽ ഗർഭനിരോധന ഉപാധികൾ കടത്തിവയ്ക്കുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥതയില്ലെങ്കിൽ, സ്ത്രീകളുടെ ഗർഭനിരോധന ഉറ, ഡയഫ്രം, ക്യാപ്, വജൈനൽ റിംഗ് എന്നിവയിലേതെങ്കിലും പരിഗണിക്കാവുന്നതാണ്. ദീർഘകാല ഉപാധികളാണ് നിങ്ങൾ നോക്കുന്നതെങ്കിലും, ഡോക്ടർ നിങ്ങളുടെ യോനിയിലൂടെ ഗർഭാശയത്തിലേക്ക് ഗർഭനിരോധന ഉപാധി കടത്തിവയ്ക്കുന്നതിൽ പ്രശ്നമില്ല എങ്കിലും, ഐയുഡിയോ ഐയുഎസോ പരിഗണിക്കാവുന്നതാണ്.

ചില ഗർഭനിരോധന മാർഗങ്ങൾ നിങ്ങളുടെ ആർത്തവക്രമത്തെ ബാധിച്ചേക്കാം. ഇവ ആർത്തവം ശരിയായി ഉണ്ടാവാതിരിക്കാൻ കാരണമാവുകയും രക്തസ്രാവം ഇല്ലാതാക്കുകയും ചെയ്തേക്കാം. മറ്റുചിലവ ക്രമം തെറ്റിയുള്ള ആർത്തവത്തിനും അമിതരക്തസ്രാവത്തിനും കാരണമായേക്കാം. കഴിക്കുന്ന ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന പാച്ചുകൾ, ഗർഭനിരോധന കുത്തിവയ്പ്, ഐയുഎസ്, വജൈനൽ റിംഗ് എന്നിവ അമിത രക്തസ്രാവമുള്ള സ്ത്രീകൾ ഉപയോഗിക്കുന്നത് ആർത്തവ രക്തസ്രാവം കുറയ്ക്കാൻ സഹായകമാവും.

ഗർഭനിരോധന ഉറകൾ (പുരുഷന്മാരുടെയും സ്ത്രീകളുടെയും) ലൈംഗികജന്യ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പുനൽകുന്നു. നിങ്ങൾക്കും പങ്കാളിക്കും മറ്റ് ലൈംഗിക പങ്കാളികൾ ഇല്ല എങ്കിലും ഇരുവർക്കും ലൈംഗികജന്യ രോഗങ്ങൾ ഇല്ല എങ്കിലും മറ്റ് ഉപാധികളും സ്വീകരിക്കാവുന്നതാണ്. അതേസമയം, നിങ്ങൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ട് എങ്കിലും ലൈംഗികജന്യ രോഗം ഉണ്ടോയെന്ന് വ്യക്തമല്ല എങ്കിലും മറ്റ് ഉപാധികൾക്കൊപ്പം ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.


LATEST NEWS