സിസേറിയന്‍ കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിന് എത്ര നാള്‍ കഴിയണം ???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിസേറിയന്‍ കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിന് എത്ര നാള്‍ കഴിയണം ???

സിസേറിയന്‍ വേണമെന്നു വാശി പിടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ആഗ്രയില്‍ നടന്ന ഗൈനക്കോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വളരെ പ്രധാനപ്പെട്ട കാര്യമാണ് സിസേറിയന് ശേഷമുള്ള ലൈംഗികബന്ധം. സിസേറിയന്‍ കഴിഞ്ഞ് മിനിമം ആറാഴ്ച കഴിഞ്ഞേ ലൈംഗികമായി ബന്ധപ്പെടാവൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും.

ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നതും അപകടമാണ്. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്.ഇതോടൊപ്പം സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആറാഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേളയാണ് ഏറ്റവും ഉചിതമെന്നും ഇവര്‍ പറയുന്നു.


LATEST NEWS