')), 0, 200, '...'); ?>
')), 0, 200, '...'); ?>
എന്നാല്‍, ഇതേക്കുറിച്ച് പൊലീസ് ഔദ്യാഗികമായി ഒന്നും പറഞ്ഞിട്ടില്ല. ലോധി റോഡ് പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീശാന്ത് മാനസികമായി തകര്‍ന്നനിലയിലാണ്. വ്യാഴാഴ്ച രാത്രി ഭക്ഷണമൊന്നും കഴിച്ചില്ല. രാത്രി പലപ്പോഴും ഉണര്‍ന്നിരുന്ന് വിതുമ്പുന്നത് കണ്ടതായി പൊലീസുകാര്‍ പറഞ്ഞു. ശ്രീശാന്തിനെ തനിച്ച് പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒപ്പം പിടിയിലായ ടീമിലെ സഹതാരങ്ങള്‍ അങ്കിത് ചവാനും അജിത് ചണ്ഡിലയും അടുത്ത മുറിയില്‍ ഉണ്ടെങ്കിലും അവരുമായി ശ്രീശാന്ത് ഒരിക്കല്‍പോലും സംസാരിച്ചില്ല.
പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തിനെ ഡല്‍ഹിയിലെത്തിയ സഹോദരന്‍ ദീപുവും അഭിഭാഷകന്‍ ദീപക് പ്രകാശും വെള്ളിയാഴ്ച രാവിലെ കണ്ടു. ഇരുവരും അര മണിക്കൂറോളം ശ്രീശാന്തുമായി സംസാരിച്ചു. ജിജു ജനാര്‍ദനന്‍ തന്നെ കുടുക്കിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് ശ്രീശാന്ത് പറഞ്ഞതെന്ന് കൂടിക്കാഴ്ചക്കു ശേഷം അഭിഭാഷകന്‍ പറഞ്ഞു. ജിജുവിന് വാതുവെപ്പുകാരുമായി ബന്ധമുണ്ടായേക്കാം. അതൊന്നും ശ്രീശാന്തിന് അറിയില്ലായിരുന്നു. കളിക്കിടെ ചിലപ്പോള്‍ അരയില്‍ ടവല്‍ തിരുകുന്നത് ശ്രീശാന്തിന്‍െറ ശീലമാണ്. അതല്ലാതെ വ്യക്തമായ തെളിവൊന്നും ശ്രീശാന്തിനെതിരെയില്ല.
ശനിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ശ്രീശാന്ത് തെറ്റു ചെയ്തിട്ടില്ലെന്നും എല്ലാ മലയാളികളുടെയും പിന്തുണ വേണമെന്നും സഹോദരന്‍ ദീപു പറഞ്ഞു. അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്‍പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.
അതേസമയം വാതുവയ്‌പുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ ആറു പേര്‍ അറസ്‌റ്റിലായി. ഇവരില്‍നിന്നു 14 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ വാതുവയ്‌പിന്റെ സൂത്രധാരന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒത്തുകളിയായി ഇതിനെ വ്യാഖ്യാനിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് സി.ഐ.ഡി. എസ്.പിമാരായ പെരുമാളും എസ്. രാജേശ്വരിയും അറിയിച്ചു. അറസ്‌റ്റിനു പിന്നാലെ നഗരത്തില്‍ 13 സ്‌ഥലങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി.
ചെന്നൈയില്‍ അറസ്‌റ്റിലായവരെല്ലാം നഗരത്തില്‍തന്നെയുള്ളവരാണ്. ഇവര്‍ക്കു ഡല്‍ഹിയില്‍നിന്നു നിരന്തരം നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി വാതുവയ്‌പുകാര്‍ ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട് എസ്.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാതുവയ്‌പു സംബന്ധിച്ചു വ്യാഴാഴ്‌ച പോലീസിനു ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് 13 പ്രത്യേകസംഘങ്ങള്‍ രൂപവത്‌കരിച്ചു.
പ്രത്യേക സംഘങ്ങളിലൊന്ന് ഹരീഷ് ബജാജ് എന്നയാളെ പിടികൂടി. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ലക്കി, ഗൗതം, വേദാചലം, ദീപക് ബജാജ്, സുനില്‍ ബജാജ് എന്നിവരെകൂടി വാതുവയ്‌പുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, വാര്‍ത്താവിനിമയത്തിനുള്ള സ്‌ഥിരം ലൈനുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആയിരം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണു വാതുവച്ചിരുന്നത്. വാതുവയ്‌പുകാരും ഇടപാടുകാരും തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നത് ഫോണ്‍ മുഖേനയായിരുന്നു. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് അറസ്‌റ്റിലായവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് എസ്.പി. രാജേശ്വരി പറഞ്ഞു.
ഇതിനിടെ രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളായ ശില്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവരെയും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും 21-ന് ഡല്‍ഹി പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇക്കാര്യം ഡല്‍ഹി പോലീസ് ഔദ്യോഗികമായി പറയുന്നില്ലെങ്കിലും ചോദ്യംചെയ്യല്‍ നടന്നേക്കുമെന്നാണ് സൂചന. മെയ് മൂന്നിന് കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് വളരെ കുറച്ച് ഓവറുകള്‍ മാത്രമേ രാജസ്ഥാന്‍ നല്‍കിയിരുന്നുള്ളൂ. ഒത്തുകളി നടന്നുവെന്നതിന് പറയുന്ന ഒരു കാരണം ഇതാണ്. മത്സരം രാജസ്ഥാന്‍ എട്ടു വിക്കറ്റിന് തോറ്റിരുന്നു.
കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. ഒത്തുകളിയില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.
')), 0, 200, '...'); ?>
കളിക്കുമ്പോള്‍ ടവല്‍ വയ്‌ക്കുന്നത് സ്ഥിരം സ്വഭാവമാണ്. ടവല്‍ തിരുകിയതില്‍ അസ്വാഭാവികതയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. അറസ്റ്റിലായവരെ പാര്‍പ്പിച്ചിരിക്കുന്ന ലോധ പോലീസ് സ്റ്റേഷനില്‍ ശ്രീശാന്തിന് പ്രത്യേകം മുറി നല്‍കിയിട്ടുണ്ട്. ഒരു ഇന്‍സ്പെക്ടറാണ് ശ്രീശാന്തിനൊപ്പം മുഴുവന്‍ സമയവുമുള്ളത്. വാതുവയ്പ്പില്‍ അറസ്റ്റിലായ മറ്റു കളിക്കാരോടു സംസാരിക്കാന്‍ ശ്രീശാന്ത് തയാറായിട്ടില്ല. തനിക്ക് ആരെയും കാണേണ്ടെന്ന നിലപാടിലാണ് താരം. ഭക്ഷണം കഴിക്കാനും ശ്രീശാന്ത് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടു മൂന്നു സ്പൂണ്‍ ചോറു മാത്രമാണ് കഴിച്ചത്. രാത്രി ഇടയ്ക്കിടെ എഴുന്നേറ്റിരുന്ന് പൊട്ടിക്കരഞ്ഞതായും പോലീസുകാര്‍ പറഞ്ഞു. ഇന്നു രാവിലെ വസ്ത്രം മാറാനും ശ്രീശാന്ത് വിസമ്മതിച്ചു. ഇന്നലെ അണിഞ്ഞ അതേ വസ്ത്രമാണ് ഇന്നു ചോദ്യം ചെയ്യലിനു വിധേയനായപ്പോഴും അദ്ദേഹം അണിഞ്ഞിരുന്നത്.
അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്‍പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.
')), 0, 200, '...'); ?>
')), 0, 200, '...'); ?>