​സ്വന്തം കാണികളുടെ മുന്നില്‍ ജയത്തോടെ പൂന വാരിയേഴ്‌സ്‌ ഐപിഎല്‍ ആറാം സീസണിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 38 റണ്‍സിനാണ്‌ പൂന വാരിയേഴ്‌സ്‌ കീഴടക്കിയത്‌. സ്‌കോര്‍: പൂന 20...
​ഹൈദരാബാദ്: സണ്‍റൈസേഴ്സുമായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 23 റണ്‍സിന്റെ തോല്‍വി. ജയിക്കാന്‍ 136 റണ്‍സ് വേണ്ടിയിരുന്...
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പഞ്ചാബ് കിംഗ്സ് ഇലവന്റെ ക...
​റാഞ്ചി: പുനെ വാരിയേഴ്സിനോട് തോറ്റ് നിലവിലുള്ള ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍ പ്ളേ ഓഫ് കാണാതെ പുറത്തായ...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്റഡിനു വേണ്ടി കൂടുതല്‍ സമയം കളിക്കാനാണു റിയോ ഫെര്‍ഡിനാന്റ്‌ രാജ്യാന്തര ...
കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനായ എമിറേറ്റ്‌സ്‌, ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹക...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ റയല്‍ മ...
ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ആരാധക മനസ്സ് കീഴടക്കിയും പലപ്പോഴും കളിക്കാര്‍ക്ക് പോലും തലവേദനയ്ക്കു കാരണമായ വുവുസേലയു...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാണ് വിവരം. പരിശീലനം കുറച്ചതായി ഏതാനും ദിവസം മുന്‍പ് വീനസ് ട്വിറ്ററിലൂടെ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
മയാമി: സെറീനയുടെ കരിയറിലെ നാല്‍പ്പത്തെട്ടാം കിരീടത്തിനു മയാമി സാക്ഷ്യം വഹിച്ചു. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാങ് ഹാവോ ആണ് ലോക ചാമ്പ്യനെ അട്ടിമറിച്ചത്. തോല്‍വിയോടെ ആനന്ദ് നാലാം സ്ഥാനത്തായി. പീറ്റര്‍ സെഡ്‌ലര്‍, ലെവൊണ്‍ അരോണിയന്‍ എന്നിവരും നാലാംസ്ഥാനത്തു ണ്ട്.

 

')), 0, 200, '...'); ?>
​സ്വന്തം കാണികളുടെ മുന്നില്‍ ജയത്തോടെ പൂന വാരിയേഴ്‌സ്‌ ഐപിഎല്‍ ആറാം സീസണിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 38 റണ്‍സിനാണ്‌ പൂന വാരിയേഴ്‌സ്‌ കീഴടക്കിയത്‌. സ്‌കോര്‍: പൂന 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 172. ഡല്‍ഹി 20 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്ടത്തില്‍ 134. നായകൻ ആരോൺ ഫിഞ്ചിന്റെ (34 പന്തിൽ 52) അർദ്ധ സെഞ്ച്വറിയാണ് പൂനെയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്ന് ഫോറും നാല് സിക്സുമടിച്ച ഫിഞ്ചിന് റോബിൻ ഉത്തപ്പ (20 പന്തിൽ 24 റണ്‍ , മൂന്ന് ഫോർ) മികച്ച പിന്തുണ നൽകി. മനീഷ് പാണ്ഡെ (10), യുവ്‌രാജ് സിംഗ് (3) എന്നിവരെ പുറത്താക്കി ഡൽഹി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഏഞ്ചലോ മാത്യൂസ് (22 പന്തിൽ 30,രണ്ട് സിക്സ്), ലുക്ക് റൈറ്റ് (23 പന്തിൽ 44 റൺ, ഏഴ് ഫോർ, ഒരു സിക്സ്) എന്നിവരുടെ ബാറ്റിംഗ് പൂനെയെ രക്ഷിച്ചു. മലയാളി താരം റെയ്ഫി വിൻസന്റ് ഗോമസ് ഒരു പന്ത് നേരിട്ട് ബൗണ്ടറിയടിച്ച് പുറത്താകാതെ നിന്നു. സെവാഗ്(11), ജയവര്‍ദ്ധനെ(14) തുടങ്ങിയ പരിചയസമ്പന്നര്‍ ഒരിക്കല്‍ക്കൂടി അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ 173 എന്ന വിജയലക്ഷ്യം ഡെയര്‍ഡെവിള്‍സില്‍ നിന്ന് അകന്നുപോകുകയായിരുന്നു. സീസണില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഡെയര്‍ഡെവിള്‍സ് താരം ഡേവിഡ് വാര്‍ണര്‍ രണ്ടു റണ്‍സുമെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ അഞ്ചിന് 64 എന്ന നിലയില്‍ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ച ഡല്‍ഹിയെ ഇര്‍ഫാന്‍ പത്താനും(24) മുരളീധരന്‍ ഗൗതമും(30) ചേര്‍ന്നാണ് 100 കടത്തിയത്. മുന്‍നിരയില്‍ ഭരത് ചിപ്ലി(16), ബെന്‍ റോറര്‍(ഏഴ്) എന്നിവരും ചെറുത്ത് നില്‍പ്പ് കൂടാതെ കീഴടങ്ങിയത് ഡല്‍ഹിക്ക് വിനയായി.

സ്‌കോര്‍ബോര്‍ഡ്‌

പൂന വാരിയേഴ്‌സ്‌ ബാറ്റിംഗ്‌:റോബിന്‍ ഉത്തപ്പ സി വാര്‍ണര്‍ ബി ഉമേഷ്‌ യാദവ്‌ 24, ആരോണ്‍ ഫിഞ്ച്‌ സി സെവാഗ്‌ ബി കൗള്‍ 52, മനീഷ്‌ പാണ്ഡെ ബി നദീം 10, യുവ്‌രാജ്‌ സിംഗ്‌ സി സെവാഗ്‌ ബി ഇര്‍ഫാന്‍ പഠാന്‍ 3, എയ്‌ഞ്ചലൊ മാത്യൂസ്‌ നോട്ടൗട്ട്‌ 30, ലൂക്ക്‌ വൈറ്റ്‌ സി സെവാഗ്‌ ബി കൗള്‍ 44, റൈഫി വിന്‍സന്റ്‌ ഗോമസ്‌ നോട്ടൗട്ട്‌ 4, എക്‌സ്‌ട്രാസ്‌ 5, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 172.

ബൗളിംഗ്‌: ഇര്‍ഫാന്‍ പഠാന്‍ 4-0-34-1, മോണ്‍ മോര്‍ക്കല്‍ 4-0-36-0, സിദ്ധാര്‍ഥ്‌ കൗള്‍ 4-0-27-2, ഉമേഷ്‌ യാദവ്‌ 4-0-52-1, നദീം 4-0-21-1.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ബാറ്റിംഗ്‌:ജയവര്‍ധന സി വൈറ്റ്‌ ബി മുര്‍താസ്‌ 14, വാര്‍ണര്‍ സി ഉത്തപ്പ ബി പാര്‍ണല്‍ 2, ചിപ്പിലി എല്‍ബിഡബ്ല്യു ബി മുര്‍താസ്‌ 16, സെവാഗ്‌ സി റൈഫി ബി മുര്‍താസ്‌ 11, റോഹ്‌റര്‍ ബി ദിന്‍ഡ 7, ഇര്‍ഫാന്‍ പഠാന്‍ സി മനീഷ്‌ പാണ്ഡെ ബി മാത്യൂസ്‌ 24, മുരളീധരന്‍ ഗൗതം സി റൈഫി ബി മാത്യൂസ്‌ 30, മോണ്‍ മോര്‍ക്കല്‍ സി പാര്‍ണല്‍ ബി മാത്യൂസ്‌ 0, ഉമേഷ്‌ യാദവ്‌ നോട്ടൗട്ട്‌ 8, നദീം സി മാത്യൂസ്‌ ബി ദിന്‍ഡ 6, കൗള്‍ നോട്ടൗട്ട്‌ 0, എക്‌സ്‌ട്രാസ്‌ 16, ആകെ 20 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്ടത്തില്‍ 134.

ബൗളിംഗ്‌:വെയ്‌ന്‍ പാര്‍ണല്‍ 3-0-36-1, ഭുവനേശ്വര്‍ കുമാര്‍ 4-0-26-0, അശോക്‌ ദിന്‍ഡ 4-0-21-2, മുര്‍താസ്‌ 4-0-15-3, യുവ്‌രാജ്‌ 2-0-17-0, എയ്‌ഞ്ചലോ മാത്യൂസ്‌ 3-0-14-3.

 

')), 0, 200, '...'); ?>
​ചെന്നൈ: ശ്രീശാന്ത് അടക്കമുള്ള ഐപിഎല്‍ താരങ്ങളുമായി ബന്ധപ്പെട്ട കോഴവിവാദം അന്വേഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കമ്മീഷനെ നിയോഗിച്ചു. അറസ്റ്റിലായ എസ്.ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ വിലക്ക് അടക്കമുള്ള നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ അറിയിച്ചു. വാതുവയ്പ്പുകാരെ നിയന്ത്രിക്കുന്നതില്‍ ബിസിസിഐക്ക് പരിമിധിയുണ്ട്. എല്ലാ ടീമുകള്‍ക്കുമൊപ്പം അഴിമതി വിരുദ്ധസെല്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും. അഴിമതി വിരുദ്ധസെല്‍ ഉദ്യോഗസ്ഥന്‍ മുഖേന മാത്രമേ ഇനി കളിക്കാരെ കാണാന്‍ കഴിയൂ. ഐപിഎല്ലിലെ എല്ലാ താരങ്ങളെയും കര്‍ശനമായി നിരീക്ഷിക്കും. വാതുവയ്പ്പില്‍ കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. താരങ്ങള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ബിസിസിഐ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനേയും ബി.സി.സി.ഐ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. ടീമിനേയും പൊതുസമൂഹത്തേയും വഞ്ചിച്ചതിന് അറസ്റ്റിലായ മൂന്നു കളിക്കാര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.

 

')), 0, 200, '...'); ?>
​ഡല്‍ഹി;  ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കാന്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് തീരുമാനിച്ചു. പൊതുജനത്തെയും ഫ്രാഞ്ചൈസിയെയും വഞ്ചിച്ചുവെന്നാരോപിച്ചാണു പരാതി. ചെന്നൈയില്‍ നടന്ന ബിസിസിഐ യോഗത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രതിനിധിയും പങ്കെടുത്തു.

 

')), 0, 200, '...'); ?>
ഡല്‍ഹി : ഐ.പി.എല്‍ കോഴ വിവാദംവുമായി ബന്ധപ്പെട്ട്‌ പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ചലച്ചിത്രനടിയെന്ന്‌ റിപ്പോര്‍ട്ട്. മുംബൈയിലെ താമസ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഒരു മറാഠി നടിയാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നതായും ആരോപണമുണ്ട്.
ശ്രീശാന്തിനൊപ്പം മൂ‍ന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. റെയ്ഡില്‍ ലാപ്ടോപും, ഡയറിയും, പണവും പിടിച്ചെടുത്തിട്ടുണ്ട്. ഒത്തുകളിയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ലാപ്ടോപ്പില്‍ നിന്ന് പൊലീസിന് കിട്ടി എന്നാണ് വിവരം.
സുഹൃത്ത് ജിജു ജനാര്‍ദ്ദനനുമായി ബന്ധപ്പെട്ടതിന്റെ വ്യക്തമായ തെളിവുകളും ഇവയില്‍ നിന്ന് ലഭിച്ചു. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒത്തുകളിയില്‍ വ്യക്തമായ പങ്കുണ്ടെന്നും പറയപ്പെടുന്നു. ഇടപാടുകള്‍ നടത്തിയത് ജിജു ജനാര്‍ദ്ദനന്‍ ആണെന്നും പറയുന്നു.  ശ്രീശാന്ത് ഉള്‍പ്പടെയുള്ള കളിക്കാരെയും വാതുവെപ്പുകാരെയും എയിംസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
അതേസമയം വാതുവെയ്പ്പുമായി ബന്ധപ്പെട്ട് സിസിഐ ഇന്ന് അടിയന്തിര യോഗം ചേരും. ശ്രീശാന്തിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ.ടി.എസ് തുള്‍സി, റബേക്ക ജോണ്‍, യു.യു.ലളിത് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ റബേക്ക ജോണിനാണ് സാധ്യത കൂടുതലെന്ന് കണക്കാക്കപ്പെടുന്നു.

')), 0, 200, '...'); ?>