സിംഗപ്പുര്‍: മലയാളി താരം പി.സി. തുളസി സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ബുധനാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. തുളസിക്ക് പുറമെ, സായ് പ്രണീത്, അരുന്ധതി പണ്ഡാവനെ എന്നിവരും യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ വിയറ്റ്‌നാമിന്റെ തി ട്രാങ് വുവിനെയും (21-18, 21-17) രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ ചോച്ചുവോങ് പോണ്‍പാവിയെയും (18-21, 21-13, 21-18) തോല്പിച്ചാണ് തുളസി മെയിന്‍ഡ്രോയില്‍ ഇടം നേടിയത്. ആദ്യ റൗണ്ടില്‍ ബുധനാഴ്ച ഇന്‍ഡൊനീഷ്യയുടെ ലിന്‍ഡാവനി ഫനേത്രിയാണ് തുളസിയുടെ എതിരാളി. പുരുഷ വിഭാഗം സിംഗിള്‍സില്‍ മത്സരിച്ച അരവിന്ദ് ഭട്ട്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ക്ക് യോഗ്യത നേടാനായില്ല. വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ട - പ്രജക്താ സാവന്ത് സഖ്യവും യോഗ്യത നേടാതെ പുറത്തായി.
')), 0, 200, '...');
?>