ഇതിനു പുറമേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഐ പാഡ്, ഡയറി എന്നിവ കണ്ടെടുത്തു. ഡയറിയില്‍ മലയാളത്തിലടക്കം കുറിപ്പുകളുള്ളതിനാല് വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണെന്ന് പോലീസ് വ്യക്തമാക്കി. ജിജു ജനാര്‍ദനന്റെ ഫോണ്‍ സംഭാഷണങ്ങളാണ് തെളിവായി വീണ്ടും പോലീസ് ഹാജരാക്കുന്നത്.
ജിജുവിന്റെ ഫോണില്‍ ശ്രീശാന്ത് സുഹൃത്തായ യുവതിയെ വിളിച്ചതടക്കം പോലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസത്തിലാണു ജിജു മൊബൈല്‍ കണക്ഷനെടുത്തത്. ഫ്രീക്വന്‍സി ബ്രേക്കര്‍ സംവിധാനമുപയോഗിച്ചാണ് ഡല്‍ഹി പോലീസ് ജിജു ജനാര്‍ദനന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തിയത്. എന്നാല്‍ വാതുവയ്പ്പുകാരുമായി ശ്രീശാന്തിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് മൂന്നാം ദിവസവും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പറഞ്ഞുറപ്പിച്ച 40 ലക്ഷത്തില്‍ ശ്രീശാന്തിന് പത്തു ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഈ പത്തു ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളും ലഭിച്ചതായി പോലീസ് പറയുന്നു. സാധാരണ ചെറുപ്പക്കാര്‍ ചെലവഴിക്കുന്ന വഴികളില്‍ത്തന്നെയാണ് ശ്രീശാന്തും പണം ചെലവഴിച്ചതെന്നാണ് പോലീസിന്റെ വാദം.
അതിനിടെ അറസ്റ്റിലായ ശ്രീശാന്തിനെയും മറ്റു രണ്ടു പേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. താരങ്ങളെ ഇന്നു നാലു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഐപിഎല്‍ അഞ്ചാം സീസണിലും താന്‍ ഒത്തുകളി നടത്തിയതായും അജിത് ചാന്ദില തുറന്നു സമ്മതിച്ചതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
')), 0, 200, '...'); ?>
')), 0, 200, '...'); ?>
')), 0, 200, '...'); ?>
')), 0, 200, '...'); ?>
എന്നാല്‍, ഇതേക്കുറിച്ച് പൊലീസ് ഔദ്യാഗികമായി ഒന്നും പറഞ്ഞിട്ടില്ല. ലോധി റോഡ് പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീശാന്ത് മാനസികമായി തകര്‍ന്നനിലയിലാണ്. വ്യാഴാഴ്ച രാത്രി ഭക്ഷണമൊന്നും കഴിച്ചില്ല. രാത്രി പലപ്പോഴും ഉണര്‍ന്നിരുന്ന് വിതുമ്പുന്നത് കണ്ടതായി പൊലീസുകാര്‍ പറഞ്ഞു. ശ്രീശാന്തിനെ തനിച്ച് പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒപ്പം പിടിയിലായ ടീമിലെ സഹതാരങ്ങള്‍ അങ്കിത് ചവാനും അജിത് ചണ്ഡിലയും അടുത്ത മുറിയില്‍ ഉണ്ടെങ്കിലും അവരുമായി ശ്രീശാന്ത് ഒരിക്കല്‍പോലും സംസാരിച്ചില്ല.
പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തിനെ ഡല്‍ഹിയിലെത്തിയ സഹോദരന് ദീപുവും അഭിഭാഷകന് ദീപക് പ്രകാശും വെള്ളിയാഴ്ച രാവിലെ കണ്ടു. ഇരുവരും അര മണിക്കൂറോളം ശ്രീശാന്തുമായി സംസാരിച്ചു. ജിജു ജനാര്ദനന് തന്നെ കുടുക്കിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് ശ്രീശാന്ത് പറഞ്ഞതെന്ന് കൂടിക്കാഴ്ചക്കു ശേഷം അഭിഭാഷകന് പറഞ്ഞു. ജിജുവിന് വാതുവെപ്പുകാരുമായി ബന്ധമുണ്ടായേക്കാം. അതൊന്നും ശ്രീശാന്തിന് അറിയില്ലായിരുന്നു. കളിക്കിടെ ചിലപ്പോള്‍ അരയില്‍ ടവല്‍ തിരുകുന്നത് ശ്രീശാന്തിന്‍െറ ശീലമാണ്. അതല്ലാതെ വ്യക്തമായ തെളിവൊന്നും ശ്രീശാന്തിനെതിരെയില്ല.
ശനിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അഭിഭാഷകന് പറഞ്ഞു. ശ്രീശാന്ത് തെറ്റു ചെയ്തിട്ടില്ലെന്നും എല്ലാ മലയാളികളുടെയും പിന്തുണ വേണമെന്നും സഹോദരന് ദീപു പറഞ്ഞു. അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.
അതേസമയം വാതുവയ്പുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ ആറു പേര് അറസ്റ്റിലായി. ഇവരില്‍നിന്നു 14 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ വാതുവയ്പിന്റെ സൂത്രധാരന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒത്തുകളിയായി ഇതിനെ വ്യാഖ്യാനിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് സി.ഐ.ഡി. എസ്.പിമാരായ പെരുമാളും എസ്. രാജേശ്വരിയും അറിയിച്ചു. അറസ്റ്റിനു പിന്നാലെ നഗരത്തില്‍ 13 സ്ഥലങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി.
ചെന്നൈയില്‍ അറസ്റ്റിലായവരെല്ലാം നഗരത്തില്തന്നെയുള്ളവരാണ്. ഇവര്‍ക്കു ഡല്‍ഹിയില്‍നിന്നു നിരന്തരം നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി വാതുവയ്പുകാര്‍ ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട് എസ്.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാതുവയ്പു സംബന്ധിച്ചു വ്യാഴാഴ്ച പോലീസിനു ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് 13 പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ചു.
പ്രത്യേക സംഘങ്ങളിലൊന്ന് ഹരീഷ് ബജാജ് എന്നയാളെ പിടികൂടി. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്കി, ഗൗതം, വേദാചലം, ദീപക് ബജാജ്, സുനില്‍ ബജാജ് എന്നിവരെകൂടി വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, മൊബൈല്‍ ഫോണുകള്‍, വാര്‍ത്താവിനിമയത്തിനുള്ള സ്ഥിരം ലൈനുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആയിരം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണു വാതുവച്ചിരുന്നത്. വാതുവയ്പുകാരും ഇടപാടുകാരും തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നത് ഫോണ്‍ മുഖേനയായിരുന്നു. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് എസ്.പി. രാജേശ്വരി പറഞ്ഞു.
ഇതിനിടെ രാജസ്ഥാന് റോയല്‍സ് ടീം ഉടമകളായ ശില്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവരെയും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും 21-ന് ഡല്‍ഹി പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇക്കാര്യം ഡല്‍ഹി പോലീസ് ഔദ്യോഗികമായി പറയുന്നില്ലെങ്കിലും ചോദ്യംചെയ്യല്‍ നടന്നേക്കുമെന്നാണ് സൂചന. മെയ് മൂന്നിന് കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് വളരെ കുറച്ച് ഓവറുകള്‍ മാത്രമേ രാജസ്ഥാന് നല്കിയിരുന്നുള്ളൂ. ഒത്തുകളി നടന്നുവെന്നതിന് പറയുന്ന ഒരു കാരണം ഇതാണ്. മത്സരം രാജസ്ഥാന് എട്ടു വിക്കറ്റിന് തോറ്റിരുന്നു.
കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. ഒത്തുകളിയില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.
')), 0, 200, '...'); ?>