ന്യൂഡല്‍ഹി: ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ നാലു വിക്കറ്റ്‌ വിജയം. ജയത്തോടെ റോയല്‍സ്‌ ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. സണ്‍റൈസേഴ്‌സ്‌ ഹൈദബാദ്‌ ഉയര്‍ത്തിയ 132 റണ്‍സ്‌ ...
​ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ കുടുംബത്തിലേക്കും വ്യാപിപ്പിക്കുന്നു. ശ്രീ...
ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മുന്‍ ഗുസ്‌തിതാരം ധാരാസിങിന്റെ മകനും നടനുമായ വിന്ദു ധാരാസിങിനെ മുംബൈ ക്രൈംബ്ര...
​തൃശൂര്‍:  ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ഒരു വിധ...
​ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലകനായെത്തുന്ന...
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയ...
​അവസാന മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില (5-5). യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കോച്ചായ അലക്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്...
ലണ്ടന്‍: ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ഫ്രഞ്ച്‌ ഓപ്പണില്‍ നിന്നും പിന്‍മാറി. പരുക്കില്‍ നിന്നും പൂര്‍ണ മോചിതനാകാത്തതിനെത്തുടര്‍ന്നാണ്‌ പിന്‍മാറ്റം. ഇറ്റാലിയന്‍ ഓപ്പണിലാണ്‌ മുറെ അവസാനമായി കളിച്ചത്‌. അ...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
ലണ്ടന്‍: ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ഫ്രഞ്ച്‌ ഓപ്പണില്‍ നിന്നും പിന്‍മാറി. പരുക്കില്‍ നിന്നും പൂര്‍ണ മോചിതനാകാത്തതിനെത്തുടര്‍ന്നാണ്‌ പിന്‍മാറ്റം. ഇറ്റാലിയന്‍ ഓപ്പണിലാണ്‌ മുറെ അവസാനമായി കളിച്ചത്‌. അന്നും മുറെ പരിക്കില്‍ നിന്നു പൂര്‍ണമയി ഭേദമായിരുന്നില്ല. ഇറ്റാലിയന്‍ ഓപ്പണ്‍ മത്സരം മുഴുവിപ്പിക്കാനാകാതെ മുറെ പിന്‍മാറിയിരുന്നു. ടൂര്‍ണമെന്റ്‌ കഴിഞ്ഞതോടെ പരുക്ക്‌ കൂടുതല്‍ വഷളായി. പിന്‍മാറാനുള്ള തീരുമാനം വളരെയധികം വിഷമിപ്പിക്കുന്നതാണെന്ന്‌ മുറെ പ്രതികരിച്ചു.കളിക്കാന്‍ എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ്‌ പാരീസ്‌. എന്നാല്‍, ഞാന്‍ പൂര്‍ണ ആരോഗ്യക്ഷമത കൈവരിച്ചിട്ടില്ല. പരുക്കില്‍ നിന്നും മോചിതനായി എത്രയും വേഗം കളത്തില്‍ എത്താനാണ്‌ തന്റെ ശ്രമമെന്നും മുറെ പറഞ്ഞു. വിംബിള്‍ഡണിനു മുമ്പ്‌ പരിക്ക്‌ ഭേദമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു.

 

')), 0, 200, '...'); ?>
​ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലകനായെത്തുന്നത്. മുന്‍ ക്ലബായ ചെല്‍സിയിലേക്ക് മൗറീഞ്ഞോ ചേക്കേറുമെന്നാണ് സൂചന. മൂന്ന് വര്‍ഷത്തിനിടെ റയലിന് സ്പാനിഷ് ലീഗ്, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ മൗറീഞ്ഞോ നേടിക്കൊടുത്തിട്ടുണ്ട്. ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ റയലിന് കഴിഞ്ഞിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്നാണ് മൗറീഞ്ഞോ ഈ സീസണെ വിശേഷിപ്പിച്ചത്. ഈ സീസണില്‍ റയലിന് ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്. ജൂണ്‍ ഒന്നിന് ഒസാസുനയുമായി നടക്കുന്ന മത്സരമായിരിക്കും മൗറീഞ്ഞോയുടെ വിടവാങ്ങല്‍ മത്സരം. കഴിഞ്ഞ സീസണിലെ ലാലിഗ വിജയത്തോടെ മൗറീഞ്ഞോ റയലുമായുള്ള കരാര്‍ 2016 വരെ നീട്ടിയിരുന്നു. പാരിസ് സെയ്ന്റ് ജര്‍മ്മന്‍ പരിശീലകന്‍ ആന്‍സെലോറ്റിയാണ് റയലിന്റെ പുതിയ പരിശാലക സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നവരില്‍ പ്രധാനി.

 

')), 0, 200, '...'); ?>
ന്യൂഡല്‍ഹി: ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ നാലു വിക്കറ്റ്‌ വിജയം. ജയത്തോടെ റോയല്‍സ്‌ ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. സണ്‍റൈസേഴ്‌സ്‌ ഹൈദബാദ്‌ ഉയര്‍ത്തിയ 132 റണ്‍സ്‌ നാലുപന്തുകള്‍ ശേഷിക്കേ റോയല്‍സ്‌ മറികടന്നു. ടോസ് നേടിയ സണ്‍ റൈസേഴ്‌സ് രാജസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഫോക്‌നറും , വാട്‌സനും, ത്രിവേദിയും ,മാലിക്കും നയിച്ച രാജസ്ഥാന്റെ ബൗളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ആദ്യ ഓവറുകളില്‍ തന്നെ ഹൈദരാബാദ് കുരുങ്ങുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ലോക്കല്‍ ബോയ് ശിഖര്‍ ധവാന്റേയും(33),ക്യാപ്റ്റന്‍ കാമേറാണ്‍ വൈറ്റിന്റേയും (31) ബലത്തിലാണ് ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഡാരന്‍സമ്മി 21 പന്തില്‍ 29 റണ്‍സെടുത്ത് വൈറ്റിന് മികച്ച പിന്തുണ നല്‍കി. 29 പന്തില്‍ രണ്ടു ഫോറും അഞ്ചു സിക്സുമടക്കം 54 റണ്‍സുമായി പുറത്താകാതെ നിന്ന ബ്രാഡ് ഹോഡ്ജാണ് റോയല്‍സിന്‍െറ വിജയശില്‍പി. അവസാന ഓവറില്‍ ജയിക്കാന്‍ പത്തു റണ്‍സ് വേണ്ടിയിരിക്കേ ഡാരന്‍ സാമ്മി എറിഞ്ഞ ആദ്യ രണ്ടു പന്തുകളും സിക്സറിന് പറത്തിയാണ് ഹോഡ്ജ് വിജയം അനായാസമാക്കിയത്.  ഷെയ്ന്‍ വാട്സന്‍ 15 പന്തില്‍ 24ഉം അജിന്‍ക്യ രഹാനെ 20 പന്തില്‍ 18 റണ്‍സും നേടി.സ്കോര്‍ബോര്‍ഡ്
സണ്‍റൈസേഴ്സ്:പാര്‍ഥിവ് സി സഞ്ജു ബി മലിക് 1 (3), ധവാന്‍ സി ത്രിവേദി ബി ഫോക്നര്‍ 33 (39, 3, 0), വിഹാരി കൂപ്പര്‍ ബി മലിക് 1 (8), വൈറ്റ് സി കൂപ്പര്‍ ബി ത്രിവേദി 31 (28, 5, 0), സമ്മി റണ്ണൗട്ട് 29 (21, 0, 3), പെരേര സി യാഗ്നിക് ബി വാട്സന്‍ 11 (6, 1, 1), സാമന്തറായ് റണ്ണൗട്ട് 14 (11, 2, 0), ശര്‍മ നോട്ടൗട്ട് 2 (2), സ്റ്റെയ്ന്‍ നോട്ടൗട്ട് 4 (2), എക്സ്ട്രാസ് 6, ആകെ (20 ഓവറില്‍ ഏഴു വിക്കറ്റിന്) 132.

വിക്കറ്റ് വീഴ്ച:1-2, 2-3, 3-55, 4-83, 5-111, 6-113, 7-127.
ബൗളിങ്:വിക്രംജീത് മലിക് 3-0-14-2, ഫോക്നര്‍ 4-0-28-1, വാട്സന്‍ 4-0-32-1, ത്രിവേദി 4-0-18-1, കൂപ്പര്‍ 4-0-36-0, ബിന്നി 1-0-2-0.

രാജസ്ഥാന്‍ റോയല്‍സ്:ദ്രാവിഡ് സി കരണ്‍ ശര്‍മ ബി ഇശാന്ത് 12 (10, 3, 0), രഹാനെ സി ആന്‍ഡ് ബി മിശ്ര 18 (20, 0,1), വാട്സന്‍ സി സമ്മി ബി കരണ്‍ ശര്‍മ 24 (15, 5, 0), യാഗ്നിക് ബി സമ്മി 0 (4), ബിന്നി ബി സമ്മി 2 (6), സഞ്ജു എല്‍.ബി.ഡബ്ള്യു ബി സ്റ്റെയ്ന്‍ 10 (21, 0, 0), ഹോഡ്ജ് നോട്ടൗട്ട് 54 (29, 2, 5), ഫോക്നര്‍  നോട്ടൗട്ട് 11 (11, 2, 0), എക്സ്ട്രാസ് 4, ആകെ (19.2 ഓവറില്‍ ആറു വിക്കറ്റിന്) 135.

വിക്കറ്റ് വീഴ്ച:1-13, 2-50, 3-53, 4-55, 5-57, 6-102.
ബൗളിങ്:സ്റ്റെയ്ന്‍ 4-0-23-1, ഇശാന്ത് 3-0-31-1, പെരേര 3-0-14-0, കരണ്‍ ശര്‍മ 2-0-24-1, സമ്മി 3.2-0-27-2, അമിത് മിശ്ര 4-1-16-1.

 

')), 0, 200, '...'); ?>
​ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ കുടുംബത്തിലേക്കും വ്യാപിപ്പിക്കുന്നു. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മായപ്പനെ വാതുവെയ്പ്പുമായി ചോദ്യം ചെയ്യുമെന്ന് മുംബൈ പോലീസ് അറിയിച്ചു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പലും സിഇഒയുമാണ് ഗുരുനാഥ്. ഇന്നലെ അറസ്റ്റിലായ വിന്ധു ധാരാസിങ്ങ് ഇയാള്‍ക്കു വേണ്ടി പല സ്ഥലങ്ങളിലായി വാതുവെയ്പ്പ് നടത്തിയതായി സംശയിക്കപ്പെടുന്നുണ്ട്. ചെന്നൈ ടീമിന്റെ ഉടമസ്ഥന്റെ ബന്ധുവിന്റെ ഫോണിലേക്ക് വിന്ധുവില്‍ നിന്ന് നിരന്തരം ഫോണ്‍ വിളികള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

')), 0, 200, '...'); ?>
ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മുന്‍ ഗുസ്‌തിതാരം ധാരാസിങിന്റെ മകനും നടനുമായ വിന്ദു ധാരാസിങിനെ മുംബൈ ക്രൈംബ്രാഞ്ച്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ഐപിഎല്‍ വാതുവയ്‌പ്പുകാരായ ജുപ്പിറ്റര്‍, രമേശ്‌ വ്യാസ്‌ എന്നിവരുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. തിങ്കളാഴ്ച രാത്രി പൊലീസ് വിന്ദുവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്‌റ്റിനു പിന്നാലെ അദ്ദേഹത്തിന്റെ ജുഹുവിലുളള വീട്ടില്‍ പോലീസ്‌ റെയിഡ്‌ നടത്തി. അറസ്റ്റിലായ വാതുവയ്പ്പുകാരന്‍ രമേഷ് വ്യാസ് വിന്ദുവിനെതിരെ മൊഴി നല്‍കി എന്നാണ് വിവരം. വാതുവയ്പുകാരുമായി വിന്ദു ബന്ധപ്പെട്ടുവെന്ന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, വാതുവയ്‌പ് വിവാദത്തെ തുടര്‍ന്ന്‌ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വാതുവയ്‌പില്‍ ബിസിസിഏയെ വിമര്‍ശിച്ച കോടതി മത്സരങ്ങളിലെ ഒത്തുകളി തടയാന്‍ ബിസിസിഐ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
ഒത്തുകളിയെ കുറിച്ച്‌ ബിസിസിഐ നടത്തുന്ന അന്വേഷണം രണ്ടാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. നേരത്തേ അറസ്റ്റിലായ രമേശ് വ്യാസിന്‍െറ മൊഴിയില്‍നിന്നാണ് വിന്ദു ധാരാസിങ്ങിന്‍െറ വാതുവെപ്പ് റാക്കറ്റുമായുള്ള ബന്ധം വെളിപ്പെടുന്നത്. തുടര്‍ന്ന്, വിന്ദുവിന്‍െറ മൊബൈല്‍ റെക്കോഡുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ റാക്കറ്റിലെ പ്രധാനികളായ രമേശ് വ്യാസ്, ജൂപീറ്റര്‍, പവന്‍ ജയ്പൂര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടതായി വ്യക്തമായി. ബിഗ്‌ ബോസ്‌ മൂന്നാം സീസണിലെ വിജയിയായിരുന്നു വിന്ദു ധാരാസിങ്‌ ബോളിവുഡ്‌ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീശാന്തിന്‍റെ സുഹൃത്ത് സാക്ഷി ഝാലയെ പൊലീസ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട്. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി റാവത്തിന്‍റെ സുഹൃത്തും സഹപാഠിയുമാണു സാക്ഷി ഝാല. വിന്ധു ധാരാസിങിനൊപ്പം സാക്ഷി ഝാലയും സാക്ഷി റാവത്തും ഒരുമിച്ചാണ് ഐപിഎല്‍ മത്സരം കണ്ടത്. ശ്രീശാന്തിന്‍റെ ലാപ് ടോപ്പില്‍നിന്നാണു സാക്ഷി ഝാലയുടെ ഫോട്ടോകളും വിവരങ്ങളും പൊലീസിനു ലഭിച്ചത്. സാക്ഷി ഝാലയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.​

 

')), 0, 200, '...'); ?>