ലണ്ടന്‍: അറിവില്ലാതെ പറഞ്ഞതാണങ്കില്‍ ക്ഷമിച്ചേക്കണേ. ഏറെക്കാലം മുന്‍പ് വരെ ആരും പറയാന്‍ പോലും ധൈര്യം കാണിക്കാത്ത കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞിരിക്കുന്നത്. നിലവില്‍ ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമെന്ന്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി, സേവാഗ് പ്രഭൃതികള്‍ മിന്നിക്കളിച്ചിരുന്ന കാലത്ത് മികച്ച ബാറ്റിംഗ് നിര എന്ന് പേര് കേള്‍പ്പിച്ചിരുന്നെങ്കിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യയുടെ കാര്യം അത്ര പന്തിയായിരുന്നില്ല, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍. അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, മൊഹന്തി, രമേഷ് പവാര്‍ എന്നിങ്ങെ പന്തിന് എസ്‌കോര്‍ട്ട് പോയി മാത്രം ശീലിച്ച കുറേ ഫീല്‍ഡര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നു. അസ്ഹറുദ്ദീന്‍, ജഡേജ, റോബിന്‍സിംഗ്, സച്ചിന്‍ എന്നിവര്‍ മാത്രമായിരുന്നു അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍. എന്നാല്‍ യുവരാജിന്റെയും കൈഫിന്റെയും വരവോടെ ടീം ഇന്ത്യയുടെ ഫീല്‍ഡിലെ മുഖം തന്നെ മാറി. ഇന്ന് സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിങ്ങനെ പറന്ന് പന്ത് പിടിക്കുന്ന നിരവധി പേരുണ്ട് ടൂമില്‍. പണ്ട് പത്തിരുപത് റണ്‍സ് ഫീല്‍ഡില്‍ ചോരുമെങ്കില്‍ ഇന്ന് അത്രയും റണ്‍സ് ഫീല്‍ഡില്‍ തടയും എന്നതാണ് സ്ഥിതി. പാകിസ്ഥാനെതിരായ കളിക്കിടെ കാണിച്ച വോട്ടെടുപ്പ് ഫലപ്രകാരം 72 ശതമാനം കാണികളും പറഞ്ഞത് ടീം ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീം എന്നാണ്. ഒരുകാലത്ത് ഫീല്‍ഡിംഗ് പ്രഭാവം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കയായിരുന്നു രണ്ടാമത്, കിട്ടിയത് 17 ശതമാനം വോട്ട്. വസിം അക്രം ഉള്‍പ്പെടെ കമന്ററി പറഞ്ഞിരുന്നവര്‍ ചിരിക്കുകയായിരുന്നെങ്കിലും ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് മെച്ചപ്പെട്ടു എന്നതില്‍ സംശയമൊന്നും ഇല്ല, അത് ധോണി പറഞ്ഞ അത്രത്തോളമൊന്നും ഇല്ലെങ്കിലും.
')), 0, 200, '...');
?>