ലണ്ടനിലെ ലോഡ്സ് സ്റേഡിയം 200 മില്ല്യണ്‍ പൌണ്ട് ചിലവഴിച്ച് മെല്‍ബണ്‍ ക്രിക്കറ്റ് ക്ളബ് നവീകരിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന്ന നവീകരണപരിപാടികള്‍ 2027ല്‍ തീര്‍ക്കാനാണ് എംസിസിയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം 2014- 2019 കാലയളവില്‍ നടത്തും . ഇതിനാവശ്യമായ 90 മില്ല്യണ്‍ പൌണ്ട് എംസിസി തന്നെ നല്‍കും. തുടര്‍ന്നുള്ള രണ്ടാം ഘട്ട നവീകരണത്തിനുള്ള പണം സംഭാവനകളിലൂടെയും മറ്റും സമാഹരിക്കും. വാര്‍നര്‍, റ്റാവെരന് ആന്റ് അലന്, കോംപ്റ്റണ്, എഡ്റിച്ച് എന്നീ ഭാഗങ്ങള്‍ വിപുലീകരിക്കുക, ഗ്രോവ് എന്‍ഡ് റോഡില്‍ നിര്‍മ്മിക്കുന്ന പുതിയ ഗേറ്റ് കളി നടക്കാത്ത സമയങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുക, സ്റേഡിയത്തിലെ സിറ്റിംഗ് കപ്പാസിറ്റി കൂട്ടുക, പുതിതായി ഭക്ഷണശാലകളും ഓഫീസ് മുറികളും സ്ഥാപിക്കുക, മാലിന്യസംസ്ക്കരണം കാര്‍ പാര്‍ക്കിംഗ് എന്നിവ മെച്ചപ്പെടുത്തുക തുടങ്ങി വിപുലമായ കര്‍മ്മപരിപാടികളാണ് എംസിസി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 27000ത്തില്‍നിന്ന് 32000 ആയി ഉയര്‍ത്തുക എന്നാതാണ് നവീകരണത്തിന്റെ ആദ്യഘട്ടം. ക്രിക്കറ്റ് ലോകത്ത് ലോഡ്സ് സ്റേഡിയത്തിനുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഈ നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്റേഡിയം നവീകരണത്തിന് ശേഷം ഇവിടെയെത്തുന്ന ഓരോ ക്രിക്കറ്റ് കളിക്കാരനും കൂടുതല്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുകയും കാണികള്‍ക്ക് അത് ആസ്വാദ്യകരമാവുകയും ചെയ്യുമെന്നാണ് എംസിസി അധികൃതര്‍ കരുതുന്നത്.
')), 0, 200, '...');
?>