ലണ്ടന്‍: ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറി. പരുക്കില്‍ നിന്നും പൂര്‍ണ മോചിതനാകാത്തതിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. ഇറ്റാലിയന്‍ ഓപ്പണിലാണ് മുറെ അവസാനമായി കളിച്ചത്. അന്നും മുറെ പരിക്കില്‍ നിന്നു പൂര്‍ണമയി ഭേദമായിരുന്നില്ല. ഇറ്റാലിയന്‍ ഓപ്പണ്‍ മത്സരം മുഴുവിപ്പിക്കാനാകാതെ മുറെ പിന്‍മാറിയിരുന്നു. ടൂര്‍ണമെന്റ് കഴിഞ്ഞതോടെ പരുക്ക് കൂടുതല്‍ വഷളായി. പിന്‍മാറാനുള്ള തീരുമാനം വളരെയധികം വിഷമിപ്പിക്കുന്നതാണെന്ന് മുറെ പ്രതികരിച്ചു.കളിക്കാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് പാരീസ്. എന്നാല്‍, ഞാന്‍ പൂര്‍ണ ആരോഗ്യക്ഷമത കൈവരിച്ചിട്ടില്ല. പരുക്കില്‍ നിന്നും മോചിതനായി എത്രയും വേഗം കളത്തില്‍ എത്താനാണ് തന്റെ ശ്രമമെന്നും മുറെ പറഞ്ഞു. വിംബിള്‍ഡണിനു മുമ്പ് പരിക്ക് ഭേദമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു.
')), 0, 200, '...');
?>