കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ കളി തീരാന്‍ ഒരു ബോള്‍ മാത്രം ശേഷിക്കേ മുംബൈ ടീം നാലുവിക്കറ്റിന് വിജയം കൈപ്പിടിയിലൊതുക്കി. ഞായറാഴ്ച കൊല്‍ക്കത്തയിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. നേരത്തെ ഒന്നാം ക്വാളിഫയറില്‍ മുംബൈയെ തോല്പിച്ച ചെന്നൈ ഫൈനലിലെത്തുന്ന ആദ്യ ടീമായിരുന്നു. ഡ്വയ്‌ന്‍ സ്‌മിത്തും(62) ആദിത്യ താരെ(35)യും മികച്ച തുടക്കമാണു മുംബൈക്കു നല്‍കിയത്. ദിനേഷ് കാര്‍ത്തിക്കും(22) മികച്ച ബാറ്റിംഗ് പുറത്തെടുത്തു. എന്നാല്‍ രോഹിത് ശര്‍മ്മ(2)യും പൊളളാര്‍ഡും(11) വേഗം മടങ്ങിയത് തിരിച്ചടിയായി. എന്നാല്‍ അവസാന ഓവറുകളില്‍ അമ്പാട്ടി റായിഡു(17), ഹര്‍ഭജന്‍ സിംഗ്(6), റിഷി ധവാന്‍(4) എന്നിവര്‍ നടത്തിയ പോരാട്ടമാണു മുംബൈക്കു ഫൈനല്‍ ഉറപ്പിച്ചത്. മഴമൂലം കളി വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 37 ബോളില്‍ നിന്ന് ഏഴ് ഫോറുകളുടെ അകമ്പടിയോടെ നായകന്‍ രാഹുല്‍ദ്രാവിഡ് അടിച്ചെടുത്ത 43 റണ്‍സിന്റെ കരുത്തില്‍ റോയല്‍സ് ആറുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചെടുത്തു. ദിഷാന്ത് യാഗ്നിക് 31ഉം സ്റ്റുവാര്‍ട്ട് ബിന്നി 27ഉം അജിങ്കെ രഹാനെ 21ഉം റണ്‍സെടുത്തു. ദിഷാന്ത് യാഗ്നിക് 31ഉം സ്റ്റുവാര്‍ട്ട് ബിന്നി 27ഉം അജിങ്കെ രഹാനെ 21ഉം റണ്‍സെടുത്തു. ഷെയ്‌ന്‍ വാട്‌സന്‍ (ആറ്), മലയാളി താരം സഞ്‌ജു സാംസണ്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. സ്‌റ്റുവര്‍ട്ട് ബിന്നി പൊരുതാന്‍ ശ്രമിച്ചെങ്കിലും കെയ്‌റോണ്‍ പൊള്ളാര്‍ഡ് പുറത്താക്കി. പൊള്ളാര്‍ഡിന്റെ അതേ ഓവറില്‍ കെവിന്‍ കൂപ്പറും (നാല്) പുറത്തായി. 23 റണ്‍സ് വിട്ടുകൊടുത്തു മൂന്നു വിക്കറ്റെടുത്ത വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗാണു റോയല്‍സിനെ തകര്‍ത്തത്.
സ്‌കോര്‍ബോര്‍ഡ്
രാജസ്ഥാന്‍ റോയല്‍സ്:ദ്രാവിഡ് സി രോഹിത് ബി ഹര്‍ഭജന്‍ 43, രഹാനെ ബി ഹര്‍ഭജന്‍ 21, വാട്‌സണ്‍ സി രോഹിത് ബി ഹര്‍ഭജന്‍ 6, സാംസണ്‍ സി ഹര്‍ഭജന്‍ ബി മലിംഗ 0, ബിന്നി സി ഹര്‍ഭജന്‍ ബി പൊള്ളാര്‍ഡ് 27, ഹോഡ്ജ് നോട്ടൗട്ട് 19, കൂപ്പര്‍ സി സ്മിത്ത് ബി പൊള്ളാര്‍ഡ് 4, യാഗ്‌നിക് നോട്ടൗട്ട് 31, എക്‌സ്ട്രാസ് 14, ആകെ 20 ഓവറില്‍ ആറിന് 165.വിക്കറ്റുവീഴ്ച:1-44, 2-60, 3-64, 4-87, 5-104, 6-108. ബൗളിങ്: ജോണ്‍സണ്‍ 3-0-23-0, റിഷി ധവാന്‍ 4-0-30-0, ഓജ 4-0-36-0, ഹര്‍ഭജന്‍ 4-0-23-3, മലിംഗ 4-0-43-1, പൊള്ളാര്‍ഡ് 1-0-6-2,
മുംൈബ:സ്മിത്ത് സി സാംസണ്‍ ബി ബിന്നി 62, താരെ സി സാംസണ്‍ ബി കൂപ്പര്‍ 35, ദിനേശ് കാര്‍ത്തിക് സി രഹാനെ ബി കൂപ്പര്‍ 22, രോഹിത് ശര്‍മ ബി ത്രിവേദി 2, പൊള്ളാര്‍ഡ് സി സാംസണ്‍ ബി ഫോക്‌നര്‍ 11, റായുഡു ബി വാട്‌സണ്‍ 17, ഹര്‍ഭജന്‍ നോട്ടൗട്ട് 6, റിഷി ധവാന്‍ നോട്ടൗട്ട് 4, എക്‌സ്ട്രാസ് 10, ആകെ 19.5 ഓവറില്‍ 6ന് 169.
വിക്കറ്റുവീഴ്ച:1-70, 2-125, 3-128, 4-132, 5-141, 6-160. ബൗളിങ്: മാലിക് 4-0-26-0, ഫോക്‌നര്‍ 4-0-36-1, വാട്‌സണ്‍ 2.5-0-34-1, ത്രിവേദി 4-0-23-1, കൂപ്പര്‍ 4-0-33-2, ബിന്നി 1-0-11-1.
')), 0, 200, '...');
?>