​മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെയ്യപ്പനെ ക്രൈം...
വാതുവെപ്പില്‍ മനംനൊന്ത് ലോക ആരാധിക്കുന്ന മാന്യനായ ഇന്ത്യയുടെ വന്‍ മതില്‍ കളി മതിയാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര...
മുംബൈ: ഐപിഎല്‍ വാതുവയ്‌പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ...
​മൊഹാലിയില്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്ത് 80 ലക്ഷം രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജിജുവാണ് ...
​ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലകനായെത്തുന്ന...
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയ...
​അവസാന മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില (5-5). യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കോച്ചായ അലക്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്...
ലണ്ടന്‍: ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ഫ്രഞ്ച്‌ ഓപ്പണില്‍ നിന്നും പിന്‍മാറി. പരുക്കില്‍ നിന്നും പൂര്‍ണ മോചിതനാകാത്തതിനെത്തുടര്‍ന്നാണ്‌ പിന്‍മാറ്റം. ഇറ്റാലിയന്‍ ഓപ്പണിലാണ്‌ മുറെ അവസാനമായി കളിച്ചത്‌. അ...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെയ്യപ്പനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി ഏറെ വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.എല്‍. വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഒരു ടീമിന്റെ മാനേജ്‌മെന്റിലെ ഒരു പ്രധാനി അറസ്റ്റിലാകുന്നത് ആദ്യമായാണ്. ടീം ഉടമ തന്നെ വാതുവെപ്പ് കേസില്‍ പങ്കെടുത്തു എന്നത് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയും ബി.സി.സി.ഐ. പ്രസിഡന്റുമായ എന്‍.ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍. മരുമകന്‍ കുരുങ്ങിയതോടെ ശ്രീനിവാസനും സംശയത്തിന്റെ നിഴലിലായി. ഒത്തുകളിയുമായി ചെന്നൈ കിങ്‌സ്് ഉടമയ്ക്ക് ബന്ധമുണ്ടെന്ന് പിടിയിലായ ബോളിവുഡ് താരം വിന്ധു ധാരാസിങാണ് മൊഴി നല്‍കിയത്. അതിനിടെ മെയ്യപ്പന്‍ സൂപ്പര്‍ കിങ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറല്ലെന്ന് ടീമിന്റെ ഭൂരിഭാഗം ഓഹരികളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ സിമന്റ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മെയ്യപ്പന്‍ വൈകിട്ടോടെ മുംബൈയില്‍ എത്തുമെന്നറിഞ്ഞ് മാധ്യമപ്പട ആദ്യം ക്രൈംബ്രാഞ്ച് ഓഫീസില്‍ തമ്പടിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഒരു സംഘം വിമാനത്താവളത്തിലേക്ക് നീങ്ങിയതോടെ മാധ്യമ സംഘത്തില്‍ ഒരു വിഭാഗം അങ്ങോട്ട് തിരിച്ചു. എട്ടു മണിയോടെ മെയ്യപ്പനുമായി പോലീസ് സംഘം വിമാനത്താവളം വിട്ടപ്പോള്‍ മാധ്യമപ്പടയും അവരുടെ പിറകെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തിരിച്ചു. ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇന്ത്യന്‍ സിമന്റ്‌സ്. മരുമകനും കൂടി ഒത്തുകളിക്കേസില്‍ കുടുങ്ങിയതോടെ ശ്രീനിവാസന് രാജിവെയ്ക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. മെയ്യപ്പന്റെ അറസ്റ്റിനെ കുറിച്ച് ബിസിസിഐ, ഐപിഎല്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

')), 0, 200, '...'); ?>
വാതുവെപ്പില്‍ മനംനൊന്ത് ലോക ആരാധിക്കുന്ന മാന്യനായ ഇന്ത്യയുടെ വന്‍ മതില്‍ കളി മതിയാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് എന്നേക്കുമായി രാഹുല്‍ ദ്രാവിഡ് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വാതുവെപ്പും ഒത്തുകളിയും കളങ്കപ്പെടുത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും എന്നന്നേക്കുമായി വിരമിക്കാനാണ് ദ്രാവിഡിന്റെ തീരുമാനം. ഈ സീസന്‍ അവസാനിക്കുന്നതോടെ രാജസ്ഥാന്‍ റോയല്‍‌സ് ടീമിന്റെ നായകനായ ദ്രാവിഡ് വിരമിച്ചേക്കും എന്നാണു ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ . ഇതിനകം വിരമിക്കുന്നതിനെ ടീം മാനേജ്മെന്റുമായും ഭാര്യയുമായും ദ്രാവിഡ്‌ സംസാരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അവരില്‍ നിന്നും അനുകൂല മറുപടി തന്നെയാണത്രേ താരത്തിന് ലഭിച്ചത്. തന്റെ ടീം അംഗങ്ങള്‍ വാതുവെപ്പില്‍ പെട്ടത്തില്‍ ദ്രാവിഡ്‌ അതീവ ദുഖിതന്‍ ആണ്. ശ്രീശാന്ത്‌ അറസ്റ്റില്‍ ആയതോടെ ദ്രാവിഡിനെ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടിന് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം കൊടുത്തതിലും ദ്രാവിഡ്‌ ദുഖിതന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍​

 

')), 0, 200, '...'); ?>
മുംബൈ: ഐപിഎല്‍ വാതുവയ്‌പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്ദു ധാരാസിംഗാണ്‌ ഇങ്ങനെ മൊഴി നല്‌കിയത്‌. വാതുവയ്‌പില്‍ ചൈന്നൈയുടെ മുതിര്‍ന്ന താരത്തിനും പങ്കുണ്ടെന്നും വിന്ദു മൊഴി നല്‌കിയിട്ടുണ്ട്‌. വിന്ദു ധാരാസിങ്ങില്‍നിന്നും ലഭിച്ച വിവരങ്ങളെത്തുടര്‍ന്ന് ബി.സി.സി.ഐ. ചെയര്‍മാനും ചെന്നൈ സൂപ്പര്‍കിങ്‌സ് ടീം ഉടമയുമായ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനേയും ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിയേയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇക്കാര്യം സ്ഥിരീകരിച്ച മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് പക്ഷേ കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

 

')), 0, 200, '...'); ?>
​മൊഹാലിയില്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്ത് 80 ലക്ഷം രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജിജുവാണ് ശ്രീശാന്തിന് വേണ്ടി വാതുവയ്പ്പുകാരോട് സംസാരിച്ചത്. ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്ന വാക്ക് ശ്രീശാന്ത് ലംഘിച്ചതിനെ തുടര്‍ന്ന് വാതുവയ്പ്പുകാരുമായി വാക്കു തര്‍ക്കമുണ്ടായി. ഒത്തുകളിക്കാരുമായി ധാരണയിലെത്തിയ രണ്ടാം ഓവറില്‍ 13 റണ്‍സായിരുന്നു ശ്രീശാന്ത് വിട്ടുകൊടുത്തത്. ധാരണ തെറ്റിച്ചതിനെ തുടര്‍ന്ന് പറഞ്ഞുറപ്പിച്ച തുക നല്‍കാന്‍ വാതുവെപ്പുകാര്‍ വിസമ്മതിച്ചതാണ് തര്‍ക്കത്തിനു കാരണമായത്. തുടര്‍ന്ന് വാതുവയ്പ്പുകാര്‍ ശ്രീശാന്തിനെ ഭീഷണിപ്പെടുത്തി. അവസാനം ജിജു ജനാര്‍ദ്ദനും അമിത് സിംഗും ചേര്‍ന്നാണ് തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിച്ചതെന്ന് വാതുവയ്പ്പുകാര്‍ വെളിപ്പെടുത്തി. അതിനിടെ വാതുവയ്പ്പില്‍ ബോളിവുഡിന് വേണ്ടി ഇടപെട്ടത് താനാണെന്ന് അറസ്റ്റിലായ വിന്ദു സിംഗ് സമ്മതിച്ചു. നേരത്തെ അറ്‌സ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുദത്ത് മെയ്യപ്പനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സിഇഒ കൂടിയായ മെയ്യപ്പനും വിന്ദു ധാരാസിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

 

')), 0, 200, '...'); ?>
​മുംബൈ: ശ്രീശാന്തും നടന്‍ വിന്ദു ധാരാസിങ്ങും ഉള്‍പ്പെടെ ഡല്‍ഹിയിലും മുംബൈയിലുമായി 19 ഓളം പേര്‍ അറസ്റ്റിലായ ഐ.പി.എല്‍ ക്രിക്കറ്റ് ഫിക്സിങ് വിവാദത്തില്‍ പാക് അമ്പയര്‍ ആസാദ് റൗഫും. വിന്ദു ധാരാ സിങ്ങിനെ ചോദ്യം ചെയ്തതില്‍നിന്ന് അമ്പയര്‍മാരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ ആറ് മുതല്‍ 21 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്  ട്രോഫിയില്‍ നിന്നാണ് പാക്കിസ്ഥാന്‍ അമ്പയറായ ആസാദ് റഹൂഫിനെ അമ്പയര്‍ സ്ഥാനത്ത്  നിന്ന് വിലക്കിയത്. സ്പോട്ട് ഫിക്സിങ് നടന്ന ഐ.പി.എല്‍ കളികളില്‍ റൗഫ് ക്രീസിലുണ്ടായിരുന്നു. ശ്രീശാന്ത് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ റൗഫ് അമ്പയറായിരുന്നു.  കഴിഞ്ഞ വര്‍ഷം മോഡലായ ലീന കപൂര്‍ റവുഫിനെതിരെ ലൈംഗീക ആരോപണം ഉയര്‍ത്തിയിരുന്നു. നാലു മാസം തന്നെ ലൈംഗീകമായി ഉപയോഗിക്കുകയും അതിന് ശേഷം വിവാഹം കഴിക്കാന്‍ നിരസിച്ചതായുമാണ് ലീന കപൂര്‍ പരാതിപ്പെട്ടത്.ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് ഗ്രൂപ്പില്‍ നിന്നും ആസാദിനെ പുറത്താക്കിയിട്ടുണ്ട്. ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചുവെന്ന ആരോപണം ആസാദിനെതിരെ നിലനില്‍ ക്കുന്നതിനാലാണ് അദ്ദേഹത്തെ അമ്പയര്‍ സ്ഥാനത്ത് നിന്ന് വിലക്കിയതെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. മുംബൈ പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം

 

')), 0, 200, '...'); ?>