ന്യൂഡല്‍ഹി: ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് നാലു വിക്കറ്റ് വിജയം. ജയത്തോടെ റോയല്‍സ് ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. സണ്‍റൈസേഴ്സ് ഹൈദബാദ് ഉയര്‍ത്തിയ 132 റണ്‍സ് നാലുപന്തുകള്‍ ശേഷിക്കേ റോയല്‍സ് മറികടന്നു. ടോസ് നേടിയ സണ്‍ റൈസേഴ്സ് രാജസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഫോക്നറും , വാട്സനും, ത്രിവേദിയും ,മാലിക്കും നയിച്ച രാജസ്ഥാന്റെ ബൗളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ആദ്യ ഓവറുകളില്‍ തന്നെ ഹൈദരാബാദ് കുരുങ്ങുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ലോക്കല്‍ ബോയ് ശിഖര്‍ ധവാന്റേയും(33),ക്യാപ്റ്റന്‍ കാമേറാണ് വൈറ്റിന്റേയും (31) ബലത്തിലാണ് ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഡാരന്സമ്മി 21 പന്തില്‍ 29 റണ്‍സെടുത്ത് വൈറ്റിന് മികച്ച പിന്തുണ നല്കി. 29 പന്തില്‍ രണ്ടു ഫോറും അഞ്ചു സിക്സുമടക്കം 54 റണ്‍സുമായി പുറത്താകാതെ നിന്ന ബ്രാഡ് ഹോഡ്ജാണ് റോയല്‍സിന്‍െറ വിജയശില്പി. അവസാന ഓവറില്‍ ജയിക്കാന്‍ പത്തു റണ്‍സ് വേണ്ടിയിരിക്കേ ഡാരന്‍ സാമ്മി എറിഞ്ഞ ആദ്യ രണ്ടു പന്തുകളും സിക്സറിന് പറത്തിയാണ് ഹോഡ്ജ് വിജയം അനായാസമാക്കിയത്. ഷെയ്ന് വാട്സന് 15 പന്തില്‍ 24ഉം അജിന്‍ക്യ രഹാനെ 20 പന്തില്‍ 18 റണ്‍സും നേടി.
സ്കോര്‍ബോര്‍ഡ്
സണ്‍റൈസേഴ്സ്:പാര്‍ഥിവ് സി സഞ്ജു ബി മലിക് 1 (3), ധവാന് സി ത്രിവേദി ബി ഫോക്നര്‍ 33 (39, 3, 0), വിഹാരി കൂപ്പര്‍ ബി മലിക് 1 (8), വൈറ്റ് സി കൂപ്പര്‍ ബി ത്രിവേദി 31 (28, 5, 0), സമ്മി റണ്ണൗട്ട് 29 (21, 0, 3), പെരേര സി യാഗ്നിക് ബി വാട്സന് 11 (6, 1, 1), സാമന്തറായ് റണ്ണൗട്ട് 14 (11, 2, 0), ശര്‍മ നോട്ടൗട്ട് 2 (2), സ്റ്റെയ്ന് നോട്ടൗട്ട് 4 (2), എക്സ്ട്രാസ് 6, ആകെ (20 ഓവറില്‍ ഏഴു വിക്കറ്റിന്) 132.
വിക്കറ്റ് വീഴ്ച:1-2, 2-3, 3-55, 4-83, 5-111, 6-113, 7-127.
ബൗളിങ്:വിക്രംജീത് മലിക് 3-0-14-2, ഫോക്നര്‍ 4-0-28-1, വാട്സന് 4-0-32-1, ത്രിവേദി 4-0-18-1, കൂപ്പര്‍ 4-0-36-0, ബിന്നി 1-0-2-0.
രാജസ്ഥാന് റോയല്‍സ്:ദ്രാവിഡ് സി കരണ്‍ ശര്‍മ ബി ഇശാന്ത് 12 (10, 3, 0), രഹാനെ സി ആന്‍ഡ് ബി മിശ്ര 18 (20, 0,1), വാട്സന് സി സമ്മി ബി കരണ്‍ ശര്‍മ 24 (15, 5, 0), യാഗ്നിക് ബി സമ്മി 0 (4), ബിന്നി ബി സമ്മി 2 (6), സഞ്ജു എല്‍.ബി.ഡബ്ള്യു ബി സ്റ്റെയ്ന് 10 (21, 0, 0), ഹോഡ്ജ് നോട്ടൗട്ട് 54 (29, 2, 5), ഫോക്നര്‍ നോട്ടൗട്ട് 11 (11, 2, 0), എക്സ്ട്രാസ് 4, ആകെ (19.2 ഓവറില്‍ ആറു വിക്കറ്റിന്) 135.
വിക്കറ്റ് വീഴ്ച:1-13, 2-50, 3-53, 4-55, 5-57, 6-102.
ബൗളിങ്:സ്റ്റെയ്ന് 4-0-23-1, ഇശാന്ത് 3-0-31-1, പെരേര 3-0-14-0, കരണ്‍ ശര്‍മ 2-0-24-1, സമ്മി 3.2-0-27-2, അമിത് മിശ്ര 4-1-16-1.
')), 0, 200, '...');
?>