​ഹൈദരാബാദ്: സണ്‍റൈസേഴ്സുമായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 23 റണ്‍സിന്റെ തോല്‍വി. ജയിക്കാന്‍ 136 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 113 റണ്‍സ് നേടാനെ കഴിഞ്ഞൊള്...
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പഞ്ചാബ് കിംഗ്സ് ഇലവന്റെ ക...
​റാഞ്ചി: പുനെ വാരിയേഴ്സിനോട് തോറ്റ് നിലവിലുള്ള ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍ പ്ളേ ഓഫ് കാണാതെ പുറത്തായ...
ചെന്നൈ : ഐ.പി.എല്ലിലെ ആദ്യ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ വീണ്ടും പട്ടികയില്‍ ഒന്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്റഡിനു വേണ്ടി കൂടുതല്‍ സമയം കളിക്കാനാണു റിയോ ഫെര്‍ഡിനാന്റ്‌ രാജ്യാന്തര ...
കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനായ എമിറേറ്റ്‌സ്‌, ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹക...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ റയല്‍ മ...
ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ആരാധക മനസ്സ് കീഴടക്കിയും പലപ്പോഴും കളിക്കാര്‍ക്ക് പോലും തലവേദനയ്ക്കു കാരണമായ വുവുസേലയു...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാണ് വിവരം. പരിശീലനം കുറച്ചതായി ഏതാനും ദിവസം മുന്‍പ് വീനസ് ട്വിറ്ററിലൂടെ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
മയാമി: സെറീനയുടെ കരിയറിലെ നാല്‍പ്പത്തെട്ടാം കിരീടത്തിനു മയാമി സാക്ഷ്യം വഹിച്ചു. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുടെ ഹികാരു നകാമുറയോടാണു നാലാം റൗണ്ടില്‍ ആനന്ദ്‌ തോറ്റത്‌. അര്‍മീനിയയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...
മൊഹാലി:  ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിനെതിരെ മയക്കുമരുന്ന് കേസില്‍, നിര്‍ണായക തെളിവുകളുമായി പഞ്ച...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​ഡല്‍ഹി: ടീമംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നു മാറി വേറൊരു ഹോട്ടലിലാണ് മുംബൈയില്‍ ശ്രീശാന്തും സുഹൃത്തും ഇടനിലക്കാരനുമായ ജിജുവും താമസിച്ചിരുന്നതെന്ന് മുംബൈ പോലീസ്. ഈ മാസം 13നാണ് ഇരുവരും രണ്ടു മുറിയെടുത്തത്. ശ്രീശാന്തിന്റെ പേരിലാണ് രണ്ടു മുറിയും ബുക്ക് ചെയ്തത്. അന്നു മുതല്‍ ശ്രീശാന്തും സുഹൃത്തും നിരീക്ഷണത്തിലായിരുന്നതായും മുംബൈ പോലീസ് അറിയിച്ചു. ഹോട്ടലില്‍ ശ്രീശാന്തിനെ ആരൊക്കെ സന്ദര്‍ശിച്ചു എന്നറിയാന്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ശ്രീശാന്തിന്റെ മുറി പരിശോധിച്ച പോലീസ് 72,000 രൂപ കണ്ടെടുത്തു.

ഇതിനു പുറമേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഐ പാഡ്, ഡയറി എന്നിവ കണ്ടെടുത്തു. ഡയറിയില്‍ മലയാളത്തിലടക്കം കുറിപ്പുകളുള്ളതിനാല്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണെന്ന് പോലീസ് വ്യക്തമാക്കി. ജിജു ജനാര്‍ദനന്റെ ഫോണ്‍ സംഭാഷണങ്ങളാണ് തെളിവായി വീണ്ടും പോലീസ് ഹാജരാക്കുന്നത്.

ജിജുവിന്റെ ഫോണില്‍ ശ്രീശാന്ത് സുഹൃത്തായ യുവതിയെ വിളിച്ചതടക്കം പോലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസത്തിലാണു ജിജു മൊബൈല്‍ കണക്ഷനെടുത്തത്. ഫ്രീക്വന്‍സി ബ്രേക്കര്‍ സംവിധാനമുപയോഗിച്ചാണ് ഡല്‍ഹി പോലീസ് ജിജു ജനാര്‍ദനന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തിയത്. എന്നാല്‍ വാതുവയ്പ്പുകാരുമായി ശ്രീശാന്തിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് മൂന്നാം ദിവസവും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


പറഞ്ഞുറപ്പിച്ച 40 ലക്ഷത്തില്‍ ശ്രീശാന്തിന് പത്തു ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഈ പത്തു ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളും ലഭിച്ചതായി പോലീസ് പറയുന്നു. സാധാരണ ചെറുപ്പക്കാര്‍ ചെലവഴിക്കുന്ന വഴികളില്‍ത്തന്നെയാണ് ശ്രീശാന്തും പണം ചെലവഴിച്ചതെന്നാണ് പോലീസിന്റെ വാദം.


അതിനിടെ അറസ്റ്റിലായ ശ്രീശാന്തിനെയും മറ്റു രണ്ടു പേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. താരങ്ങളെ ഇന്നു നാലു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഐപിഎല്‍ അഞ്ചാം സീസണിലും താന്‍ ഒത്തുകളി നടത്തിയതായും അജിത് ചാന്ദില തുറന്നു സമ്മതിച്ചതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

')), 0, 200, '...'); ?>
ഡല്‍ഹി: ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ വാതുവെയ്പ്പുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചു. മേയ് ഒന്‍പതിനാണ് താരങ്ങള്‍ വാതുവയ്പ്പുകാരെ കണ്ടത്. ചണ്ഡീഗഢിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. ഈ ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പോലീസ് നീക്കം തുടങ്ങി. ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടെ കേസില്‍ ശ്രീശാന്തിന്റെ നില കൂടുതല്‍ പരുങ്ങലിലായെന്നാണ് സൂചന. ശ്രീശാന്തിന്റെ സുഹൃത്തും ഇടനിലക്കാരനുമായ ജിജു ജനാര്‍ദ്ദനന്റെ മൊബൈല്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചു. കൊച്ചിയിലെ വിലാസം നല്‍കിയാണ് ജിജു സിംകാര്‍ഡ് എടുത്തത്. ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി. തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസമാണ് ഇതിനായി നല്‍കിയത്. ഇടപ്പളളി ശാന്തിനഗറിലെ എസ്ആര്‍എ പത്തൊമ്പത് എന്നതാണ് വിലാസം. ഈ നമ്പരില്‍ നിന്ന് ജിജു വാതുവയ്പുകാരും ശ്രീശാന്തുമായി നടത്തിയ സംഭാഷണങ്ങളാണ് പോലീസ് ചോര്‍ത്തിയത്. 9747700019 എന്നതാണ് ഈ നമ്പര്‍. കൊച്ചി തുറമുഖത്ത് ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ സാം ഏബ്രഹാമിന്റെ വീട് വാടകക്കെടുത്തിരിക്കുന്നത് ക്രിക്കറ്റ് പരിശീലകനായ സുനിലാണ്. ഫ്രീക്വന്‍സി ബ്രെയ്ക്കര്‍ സംവിധാനമുപയോഗിച്ചാണ് പോലീസ് ഫോണ്‍ സന്ദേശം ചോര്‍ത്തിയത് ഈ നമ്പറിലേക്കും, ഈ നമ്പറില്‍ നിന്നുമുളള കോളുകളുടെ വിശദാംശങ്ങളും ഉളളടക്കവുമാണ് കേസില്‍ നിര്‍ണായകമാവുന്നത്.

 

')), 0, 200, '...'); ?>
​ഹൈദരാബാദ്: സണ്‍റൈസേഴ്സുമായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 23 റണ്‍സിന്റെ തോല്‍വി. ജയിക്കാന്‍ 136 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 113 റണ്‍സ് നേടാനെ കഴിഞ്ഞൊള്ളു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ് ഒന്‍പ്ത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. 55 റണ്‍സെടുത്ത സാമന്‍ട്രെയുടെ പ്രകടനമാണ് സണ്‍റൈസേഴ്സിനെ പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത ജെയിംസ് ഫൌക്നറിന്റെ മികച്ച പ്രകടനമാണ് ഹൈദരാബാദിനെ 136 റണ്‍സില്‍ ഒതുക്കിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു ഭേതപ്പെട്ട തുടക്കം ലഭിച്ചിട്ടും മുതലാക്കാനായില്ല. സ്കോര്‍ 39ല്‍ എത്തിനില്‍ക്കെ 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് റണ്‍ഔട്ട് ആയതോടെ രാജസ്ഥാന്റെ നീക്കങ്ങള്‍ പിഴക്കുകയായിരുന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്റെ സ്കോര്‍ 113 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

 

')), 0, 200, '...'); ?>
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പഞ്ചാബ് കിംഗ്സ് ഇലവന്റെ ക്യാപ്റ്റനായ ആദം ഗില്‍ക്രിസ്റ്റ്‌ അറിയിച്ചു. ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ - ബാറ്റ്സ്മാനായിരുന്ന ഗില്‍ക്രിസ്റ് ദേശീയ ടീമില്‍ നിന്നു വിരമിച്ചശേഷവും ഐപിഎല്ലില്‍ തുടരുകയായിരുന്നു. കഴിഞ്ഞവര്‍ഷം മേയില്‍ വിരമിക്കുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും ഈ സീസണില്‍ കൂടി ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കിംഗ്സ് ഇലവന്റെ ക്യാപ്റ്റനായ ഗില്‍ക്രിസ്റ്റിന് ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.​

 

')), 0, 200, '...'); ?>
​ഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അറസ്‌റ്റിലായ ശ്രീശാന്ത്‌ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു. പൊലീസ് സ്പെഷല്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ കോഴ ഇടപാടിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ശ്രീശാന്തിന് നിയന്ത്രണം നഷ്ടമായത്. ശ്രീശാന്ത് കുറ്റസമ്മതം നടത്തിയെന്നും സുഹൃത്ത് ജിജു ജനാര്‍ദനനാണ് തന്നെ ഒത്തുകളിയില്‍ കുടുക്കിയതെന്ന് മൊഴി നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിലെ ചിലര്‍ നല്‍കുന്ന വിവരം. 

എന്നാല്‍, ഇതേക്കുറിച്ച്  പൊലീസ് ഔദ്യാഗികമായി ഒന്നും പറഞ്ഞിട്ടില്ല. ലോധി റോഡ് പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീശാന്ത് മാനസികമായി തകര്‍ന്നനിലയിലാണ്. വ്യാഴാഴ്ച രാത്രി ഭക്ഷണമൊന്നും കഴിച്ചില്ല. രാത്രി പലപ്പോഴും ഉണര്‍ന്നിരുന്ന് വിതുമ്പുന്നത് കണ്ടതായി പൊലീസുകാര്‍ പറഞ്ഞു. ശ്രീശാന്തിനെ തനിച്ച് പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒപ്പം പിടിയിലായ ടീമിലെ സഹതാരങ്ങള്‍ അങ്കിത് ചവാനും അജിത് ചണ്ഡിലയും അടുത്ത മുറിയില്‍ ഉണ്ടെങ്കിലും അവരുമായി ശ്രീശാന്ത് ഒരിക്കല്‍പോലും സംസാരിച്ചില്ല.

പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തിനെ ഡല്‍ഹിയിലെത്തിയ സഹോദരന്‍ ദീപുവും അഭിഭാഷകന്‍ ദീപക് പ്രകാശും വെള്ളിയാഴ്ച രാവിലെ കണ്ടു. ഇരുവരും അര മണിക്കൂറോളം ശ്രീശാന്തുമായി സംസാരിച്ചു. ജിജു ജനാര്‍ദനന്‍ തന്നെ കുടുക്കിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് ശ്രീശാന്ത് പറഞ്ഞതെന്ന് കൂടിക്കാഴ്ചക്കു ശേഷം അഭിഭാഷകന്‍ പറഞ്ഞു. ജിജുവിന് വാതുവെപ്പുകാരുമായി ബന്ധമുണ്ടായേക്കാം. അതൊന്നും ശ്രീശാന്തിന് അറിയില്ലായിരുന്നു. കളിക്കിടെ ചിലപ്പോള്‍ അരയില്‍ ടവല്‍ തിരുകുന്നത് ശ്രീശാന്തിന്‍െറ ശീലമാണ്. അതല്ലാതെ വ്യക്തമായ തെളിവൊന്നും ശ്രീശാന്തിനെതിരെയില്ല.

ശനിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ശ്രീശാന്ത്  തെറ്റു ചെയ്തിട്ടില്ലെന്നും എല്ലാ മലയാളികളുടെയും പിന്തുണ വേണമെന്നും സഹോദരന്‍ ദീപു പറഞ്ഞു. അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്‍പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.

അതേസമയം വാതുവയ്‌പുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ ആറു പേര്‍ അറസ്‌റ്റിലായി. ഇവരില്‍നിന്നു 14 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ വാതുവയ്‌പിന്റെ സൂത്രധാരന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഒത്തുകളിയായി ഇതിനെ വ്യാഖ്യാനിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച്‌ സി.ഐ.ഡി. എസ്‌.പിമാരായ പെരുമാളും എസ്‌. രാജേശ്വരിയും അറിയിച്ചു. അറസ്‌റ്റിനു പിന്നാലെ നഗരത്തില്‍ 13 സ്‌ഥലങ്ങളില്‍ പോലീസ്‌ തെരച്ചില്‍ നടത്തി.

ചെന്നൈയില്‍ അറസ്‌റ്റിലായവരെല്ലാം നഗരത്തില്‍തന്നെയുള്ളവരാണ്‌. ഇവര്‍ക്കു ഡല്‍ഹിയില്‍നിന്നു നിരന്തരം നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അഹമ്മദാബാദ്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളുമായി വാതുവയ്‌പുകാര്‍ ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌ എസ്‌.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  വാതുവയ്‌പു സംബന്ധിച്ചു വ്യാഴാഴ്‌ച പോലീസിനു ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ 13 പ്രത്യേകസംഘങ്ങള്‍ രൂപവത്‌കരിച്ചു.

പ്രത്യേക സംഘങ്ങളിലൊന്ന്‌ ഹരീഷ്‌ ബജാജ്‌ എന്നയാളെ പിടികൂടി. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ലക്കി, ഗൗതം, വേദാചലം, ദീപക്‌ ബജാജ്‌, സുനില്‍ ബജാജ്‌ എന്നിവരെകൂടി വാതുവയ്‌പുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്‌ മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, വാര്‍ത്താവിനിമയത്തിനുള്ള സ്‌ഥിരം ലൈനുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്‌. ആയിരം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണു വാതുവച്ചിരുന്നത്‌. വാതുവയ്‌പുകാരും ഇടപാടുകാരും തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നത്‌ ഫോണ്‍ മുഖേനയായിരുന്നു. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ അറസ്‌റ്റിലായവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന്‌ എസ്‌.പി. രാജേശ്വരി പറഞ്ഞു.

ഇതിനിടെ രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളായ ശില്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവരെയും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും 21-ന് ഡല്‍ഹി പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇക്കാര്യം ഡല്‍ഹി പോലീസ് ഔദ്യോഗികമായി പറയുന്നില്ലെങ്കിലും ചോദ്യംചെയ്യല്‍ നടന്നേക്കുമെന്നാണ് സൂചന. മെയ് മൂന്നിന് കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് വളരെ കുറച്ച് ഓവറുകള്‍ മാത്രമേ രാജസ്ഥാന്‍ നല്‍കിയിരുന്നുള്ളൂ. ഒത്തുകളി നടന്നുവെന്നതിന് പറയുന്ന ഒരു കാരണം ഇതാണ്. മത്സരം രാജസ്ഥാന്‍ എട്ടു വിക്കറ്റിന് തോറ്റിരുന്നു.

കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. ഒത്തുകളിയില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.

 

')), 0, 200, '...'); ?>