ഇന്ത്യന്‍ ടീമിലെ ചില കളിക്കാര്‍ക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ മൊഴി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് ശ്രീശാന്തിന്റെ ...
​ശ്രീശാന്തിന്റെ ഒത്തുകളിയെ പറ്റി ദ്രാവിഡിന് നേരത്തെ അറിയാമായിരുന്നുവോ? ചില ദേശീയ മാധ്യമങ്ങളാണ് ദ്രാവിഡിന് ഒത്തു കളിയെ പറ്റി നേര...
​ലണ്ടനിലെ ലോഡ്സ് സ്റേഡിയം 200 മില്ല്യണ്‍ പൌണ്ട് ചിലവഴിച്ച് മെല്‍ബണ്‍ ക്രിക്കറ്റ് ക്ളബ് നവീകരിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന...
​സ്വന്തം കാണികളുടെ മുന്നില്‍ ജയത്തോടെ പൂന വാരിയേഴ്‌സ്‌ ഐപിഎല്‍ ആറാം സീസണിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. ഡല്‍ഹി ഡെയര്‍ഡെവി...
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയാണ് വികാരാധീനനായി കളം വിട്ടത്. സ്‌റ്റെയ്ഡ് ബ്രസ്‌റ്റോസിനെതിരായ മത്സരത്...
​അവസാന മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില (5-5). യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കോച്ചായ അലക്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്...
കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനായ എമിറേറ്റ്‌സ്‌, ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹക...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാണ് വിവരം. പരിശീലനം കുറച്ചതായി ഏതാനും ദിവസം മുന്‍പ് വീനസ് ട്വിറ്ററിലൂടെ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
മയാമി: സെറീനയുടെ കരിയറിലെ നാല്‍പ്പത്തെട്ടാം കിരീടത്തിനു മയാമി സാക്ഷ്യം വഹിച്ചു. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​ഫരീദാബാദ്: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയുടെ ബന്ധുവീട്ടില്‍ നിന്നും 20 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. ഹരിയാനയിലെ ഫരീദാബാദിലുള്ള ബന്ധുവീട്ടില്‍ നിന്നാണ് പണം പിടിച്ചത്. അതിനിടെ കോഴക്കളി അന്വേഷിക്കാന്‍ ബിസിസിഐ നിയോഗിച്ച സമിതിയുടെ തലവന്‍ രവി സവാനി ഡല്‍ഹി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണത്തില്‍ എല്ലാം സഹായവും ബിസിസിഐ ഡല്‍ഹി പോലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

')), 0, 200, '...'); ?>
ഇന്ത്യന്‍ ടീമിലെ ചില കളിക്കാര്‍ക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ മൊഴി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് ശ്രീശാന്തിന്റെ ഈ വെളിപ്പെടുത്തല്‍. ഇവര്‍ വാതുവയ്പ്പുകാരില്‍ നിന്ന് വാഹനങ്ങളും വിലകൂടിയ വാച്ചുകളും ഉള്‍പ്പെടെ സമ്മാനമായി സ്വീകരിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ശ്രീശാന്തിന്റെ ശബ്ദ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്ത് മദ്യലഹരിയില്‍ ആയിരുന്നു എന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നു സ്ത്രീകളില്‍ ഒരാള്‍ മറാഠി നടി ആണ്. ഇവരെയും പൊലീസ് ചോദ്യം ചെയ്യും. ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ് മെയ് 12ന് തന്നെ തീരുമാനിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മോശം പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു ഇത്. രാഹുല്‍ ദ്രാവിഡുമായി ശ്രീശാന്ത് ടീം ഹോട്ടലില്‍ വച്ച് വഴക്കിടുകയും ചെയ്തിരുന്നു.​

 

')), 0, 200, '...'); ?>
​ശ്രീശാന്തിന്റെ ഒത്തുകളിയെ പറ്റി ദ്രാവിഡിന് നേരത്തെ അറിയാമായിരുന്നുവോ? ചില ദേശീയ മാധ്യമങ്ങളാണ് ദ്രാവിഡിന് ഒത്തു കളിയെ പറ്റി നേരത്തെ അറിയാമായിരുന്നുവെന്ന സൂചന നല്‍കി ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത്. മെയ് 9,ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ദ്രാവിഡിന് താല്പര്യമുണ്ടായിരുന്നില്ലെന്ന് ടീമുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ടീം അധികൃതരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ശ്രീശാന്ത് ഇടം നേടുകയും വാതു വെപ്പുകാരോട് പറഞ്ഞുറപ്പിച്ചതു പോലെ 13 റണ്‍സ് വിട്ടു കൊടുക്കുകയും ചെയ്തു. മെയ് 12 ന് ചെന്നൈയുമായി നടന്ന കളിക്ക് ശേഷമാണ് ശ്രീശാന്തിനെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് മെയ് 12ന് തന്നെ ശ്രീശാന്തിനെ ടീം ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ശ്രീശാന്തിന്റെ പ്രതിഫലത്തിലെ ഭൂരിഭാഗവും നല്‍കുകയും ചെയ്തു. ഒത്തുകളിയെക്കുറിച്ച് രാഹുലിന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നതുകൊണ്ടാണ് ശ്രീശാന്തിനെ മിക്ക കളികളിലും ഉള്‍പ്പെടുത്താത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്നെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ക്യാപ്റ്റന്‍ ദ്രാവിഡിനോട് ശ്രീശാന്ത് വഴക്കിട്ടുവെന്നും രാജ്യത്തെ മികച്ച മീഡിയം പേസറായ തന്നെ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ടീമുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 

')), 0, 200, '...'); ?>
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയാണ് വികാരാധീനനായി കളം വിട്ടത്. സ്‌റ്റെയ്ഡ് ബ്രസ്‌റ്റോസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയാണ് പാരിസ് സെന്റ് ജര്‍മ്മന്‍ താരങ്ങള്‍ തങ്ങളുടെ പ്രിയ സഹതാരത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം മികവുറ്റതാക്കിയത്. മത്സരത്തില്‍ ബെക്കാമിനെ നായകനാക്കി പരിശീലകന്‍ കാര്‍ലോ ആന്‍സലോറ്റി ഇതിഹാസ താരത്തിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി. 1994 നു ശേഷം പി.എസ്‌.ജി. ആദ്യമായാണു ഫ്രഞ്ച്‌ ലീഗ്‌ 1 കിരീടം നേടുന്നത്‌. കളി തീരാന്‍ പത്തു മിനിട്ടു ശേഷിക്കേ കാര്‍ലോ ആന്‍സലോട്ടി ബെക്കാമിനെ തിരിച്ചുവിളിച്ചു. ബെക്കാം തിരികെ നടക്കുമ്പോള്‍ കാണികള്‍ ഒന്നടങ്കം ആദരപൂര്‍വം എഴുന്നേറ്റു. സഹതാരങ്ങളെ കെട്ടിപ്പിടിച്ചു നേര്‍ത്ത വിതുമ്പലോടെയാണു ബെക്കാം കളം വിട്ടത്‌. പിന്നാലെ പാര്‍ക്‌ ഡി പ്രിന്‍സസ്‌ സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ താങ്ക്‌ യു ഡേവിഡ്‌ എന്ന സന്ദേശവും തെളിഞ്ഞു. മത്സരം അവസാനിച്ചതോടെ ബെക്കാമിനോടുള്ള ആദരസൂചകമായി ലേസര്‍ ഷോയും നടന്നു. ബെക്കാമിനു വിടനല്‍കുന്നതിനായി ബീറ്റില്‍സിന്റെ ഹലോ, ഗുഡ്‌ െബെ ആല്‍ബവും കൂറ്റന്‍ സ്‌ക്രീനില്‍ ദൃശ്യമായി. മത്സരത്തില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിലെ രണ്ടാമത്തെ ഗോള്‍ പിറന്നത് ബെക്കാമിന്റെ നീക്കത്തിനൊടുവിലായിരുന്നു.

 

')), 0, 200, '...'); ?>
​ലണ്ടനിലെ ലോഡ്സ് സ്റേഡിയം 200 മില്ല്യണ്‍ പൌണ്ട് ചിലവഴിച്ച് മെല്‍ബണ്‍ ക്രിക്കറ്റ് ക്ളബ് നവീകരിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന്ന നവീകരണപരിപാടികള്‍ 2027ല്‍ തീര്‍ക്കാനാണ് എംസിസിയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം 2014- 2019 കാലയളവില്‍ നടത്തും . ഇതിനാവശ്യമായ 90 മില്ല്യണ്‍ പൌണ്ട് എംസിസി തന്നെ നല്‍കും. തുടര്‍ന്നുള്ള രണ്ടാം ഘട്ട നവീകരണത്തിനുള്ള പണം സംഭാവനകളിലൂടെയും മറ്റും സമാഹരിക്കും. വാര്‍നര്‍, റ്റാവെരന്‍ ആന്റ് അലന്‍, കോംപ്റ്റണ്‍, എഡ്റിച്ച് എന്നീ ഭാഗങ്ങള്‍ വിപുലീകരിക്കുക, ഗ്രോവ് എന്‍ഡ് റോഡില്‍ നിര്‍മ്മിക്കുന്ന പുതിയ ഗേറ്റ് കളി നടക്കാത്ത സമയങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുക, സ്റേഡിയത്തിലെ സിറ്റിംഗ് കപ്പാസിറ്റി കൂട്ടുക, പുതിതായി ഭക്ഷണശാലകളും ഓഫീസ് മുറികളും സ്ഥാപിക്കുക, മാലിന്യസംസ്ക്കരണം കാര്‍ പാര്‍ക്കിംഗ് എന്നിവ മെച്ചപ്പെടുത്തുക തുടങ്ങി വിപുലമായ കര്‍മ്മപരിപാടികളാണ് എംസിസി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 27000ത്തില്‍നിന്ന് 32000 ആയി ഉയര്‍ത്തുക എന്നാതാണ് നവീകരണത്തിന്റെ ആദ്യഘട്ടം. ക്രിക്കറ്റ് ലോകത്ത് ലോഡ്സ് സ്റേഡിയത്തിനുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഈ നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്റേഡിയം നവീകരണത്തിന് ശേഷം ഇവിടെയെത്തുന്ന ഓരോ ക്രിക്കറ്റ് കളിക്കാരനും കൂടുതല്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുകയും കാണികള്‍ക്ക് അത് ആസ്വാദ്യകരമാവുകയും ചെയ്യുമെന്നാണ് എംസിസി അധികൃതര്‍ കരുതുന്നത്.

 

')), 0, 200, '...'); ?>