ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍  മല്‍സരിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍  മല്‍സരിക്കുന്നു

ന്യൂ ഡല്‍ഹി : മുന്‍ ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ഇതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഈ മാസം 17 നാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുക.

ഹൈദരാബാദ് ടീമിനെ വീണ്ടും മികവിലേയ്ക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. ഈ മാസം രണ്ടിന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന മുന്‍ ഇന്ത്യന്‍ താരം അര്‍ഷദ് അയൂബ് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേയ്ക്കാണ് അസ്ഹര്‍ മല്‍സരിക്കുന്നത്.അതേസമയം ഒത്തുകളി പ്രശ്‌നത്തില്‍ വിലക്ക് നേരിട്ട അസ്ഹറിന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കാനാകുമോ എന്ന് അര്‍ഷദ് അയൂബ് സംശയം പ്രകടിപ്പിച്ചു. ആന്ധ്രപ്രദേശ് ഹൈക്കോടതി 11 വര്‍ഷത്തിന് ശേഷം വിലക്കിന്റെ കാലയളവ് കുറച്ചിരുന്നു. 


LATEST NEWS