അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം

മോസ്‌കോ: അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക് ദയനീയ തോല്‍വി. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയോടെ തോറ്റത് മൂന്ന് ഗോളിന്. ഈ മത്സരത്തോടെ രണ്ടു ജയവുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകൾ. ആന്‍റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാൻ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. ആദ്യപകുതി ക‍ഴിയുമ്ബോള്‍ സം'പൂജ്യ'രായിരുന്നു അര്‍ജന്‍റനീനയും ക്രൊയേഷ്യയും. ക്രൊയേഷ്യയുടെ പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന കാ‍ഴ്ചയാണ് കാണുന്നത്. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന്‍ മെസ്സിയും കളിയില്‍ മുഴുവന്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ഡിബാല, റോഹോ, ഡിമരിയ, ബനേഗ തുടങ്ങി പ്രമുഖ താരങ്ങളെയൊന്നും കളത്തില്‍ ഇറക്കാതെയാണ് സാംപോളി മത്സരമാരംഭിച്ചത്. കളത്തിലെ ദൈവവും പുറത്തെ ദൈവവും കാഴ്ചക്കാരായി. ലയണൽ മെസ്സിക്കും ഡീഗോ മാറഡോണക്കും കനത്ത തോല്‍‌വിയില്‍ കാഴ്ചക്കാര്‍ ആകാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. തോല്‍വിയോടെ ലോകകപ്പിൽ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവർക്കുള്ളത്.