കുക്കിന്‍റെ വിരമിക്കല്‍ ടെസ്റ്റ്; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുക്കിന്‍റെ വിരമിക്കല്‍ ടെസ്റ്റ്; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കമാവും. അഞ്ച് ടെസ്റ്റുകളുള്ള പരമ്പര നാലിൽ മൂന്നും ജയിച്ച് ഇംഗ്ളണ്ട് സ്വന്തമാക്കിയിരുന്നു. ഇതോടെ അപ്രസക്തമാകാമായിരുന്ന മത്സരം ഇപ്പോൾ മുൻ നായകന്‍ അലിസ്റ്റർ കുക്കിന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഏറെ പ്രസക്തമായി മാറും. വിരമിക്കൽ മത്സരത്തിൽ കുക്കിന് വിജയസമ്മാനം നൽകാൻ ഇംഗ്ളണ്ട് ഇറങ്ങുമ്പോൾ പരമ്പരയിൽ ഒരു ജയം കൂടി നേടി മാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുക. ഇതോടെ മത്സരം കടുക്കും. 

പരിക്കിൽനിന്ന് പൂർണ മോചിതനാവാത്ത ആർ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ ഓവലില്‍ നിലനിര്‍ത്തുന്നതായി നായകന്‍ ജോ റൂട്ട് അറിയിച്ചിട്ടുണ്ട്. 

അലിസ്റ്റര്‍ കുക്ക് 161-ാം ടെസ്റ്റിന് ഇറങ്ങുന്നു എന്നതാണ് ശ്രദ്ധേയം. വിരലിനേറ്റ പരിക്ക് ഭേദമായ ജോണി ബെയര്‍സ്റ്റോ വിക്കറ്റ് കീപ്പറാകും. സതാംപ്‌ടണില്‍ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ മൊയിന്‍ അലി സ്‌പിന്‍ ആക്രമണം നയിക്കുമ്പോള്‍ ഫോമിലല്ലെങ്കിലും ആദില്‍ റഷീദ് ടീമില്‍ തുടരും. നേരത്തെ പ്രഖ്യാപിച്ച 13 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ക്രിസ് വോക്സിനും ഒലീ പോപ്പിനും അവസാന പതിനൊന്നില്‍ ഇടംപിടിക്കാനായില്ല. 

ഇംഗ്ലണ്ട് ടീം

Alastair Cook, Keaton Jennings, Moeen Ali, Joe Root (c), Jonny Bairstow (w), Ben Stokes, Jos Buttler, Sam Curran, Adil Rashid, Stuart Broad, Jimmy Anderson