എം​ബാ​പെ​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എം​ബാ​പെ​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

പി.​എ​സ്.​ജി​യു​ടെ യുവതാരം കെ​യ്​​ലി​യ​ൻ എം​ബാ​പെ​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. ഫ്ര​ഞ്ച്​ ലീ​ഗ്​ വ​ണ്ണി​ൽ നി​മ​സ്​ ഒ​ളി​മ്പി​കോ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നടന്ന വഴക്കാണ് താരത്തെ മൂന്ന് മത്സരങ്ങളിൽ പുറത്തിരുത്തിയത്. മത്സരത്തിൽ എം​ബാ​പെ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. 

നി​മ​സ്​ താ​രം തെ​യ്​ സാ​വി​ന​റി​ന്റെ ടാ​ക്ലി​ങ്ങി​ൽ നി​യ​ന്ത്ര​ണം​വി​ട്ട എം​ബാ​പെ എ​തി​ർ​താ​ര​ത്തെ ത​ല​കൊ​ണ്ട്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, ഇ​രു ടീ​മി​ലെ​യും താ​ര​ങ്ങ​ൾ ത​മ്മി​ൽ വാക്കേ​റ്റ​മാ​യി. ഉ​ട​ൻ ​ഇ​ട​പെ​ട്ട റ​ഫ​റി ഫ്ര​ഞ്ച്​ താ​ര​ത്തി​ന്​ ചു​വ​പ്പു​കാ​ർ​ഡും ന​ൽ​കി. 

സെ​യ്​​ൻ​റ്​ എ​റ്റീ​നെ, സ്​​റ്റെ​ഡെ റി​നെ​യ്​​സ്, നൈ​സ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​മാ​ണ്​ താരത്തിന് നഷ്ടമാകുക.


LATEST NEWS