സുനില്‍ ഗവാസ്കറിന്റെ വിശേഷണം ദൗര്‍ഭാഗ്യകരമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുനില്‍ ഗവാസ്കറിന്റെ വിശേഷണം ദൗര്‍ഭാഗ്യകരമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്

ന്യൂഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ പാനലിനെ ഒന്നിനും കൊള്ളാത്തവരെന്ന് ഇതിഹാസതാരം സുനില്‍ ഗവാസ്കര്‍ വിശേഷിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. കൂടുതല്‍ പരിചയസമ്പത്തുണ്ടെങ്കില്‍ മാത്രമേ അറിവുണ്ടാകൂ എന്ന തോന്നല്‍ വെറുതെയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഡ് സ്മിത്തിന് ഒരു ടെസ്റ്റിന്റെ മാത്രം പരിചയസമ്പത്താണുള്ളത്. ഏഴ് ടെസ്റ്റ് മാത്രം കളിച്ച ട്രെവര്‍ ഹോണ്‍സിന് കീഴിലാണ് മാര്‍ക് വോയും ഗ്രെഗ് ചാപ്പലുമെല്ലാം ജോലി ചെയ്തതെന്നും പ്രസാദ് ഓര്‍മിപ്പിച്ചു. ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് ശേഷം വലിയ വിമര്‍ശനമാണ് സെലക്ഷന്‍ പാനലിനെതിരെ ഉയര്‍ന്നത്. 
 


LATEST NEWS