ടെസ്റ്റ്‌ ക്രിക്കറ്റ്‌: ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; മൂന്ന്‍ വിക്കറ്റുകള്‍ നഷ്ടമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടെസ്റ്റ്‌ ക്രിക്കറ്റ്‌: ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; മൂന്ന്‍ വിക്കറ്റുകള്‍ നഷ്ടമായി

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 464 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), നായകന്‍ വിരാട് കോലി (0) എന്നിവരാണ് പുറത്തായത്. ധവാനെയും പൂജാരയേയും ആന്‍ഡേഴ്‌സനും നേരിട്ട ആദ്യ പന്തില്‍ തന്നെ കോലിയെ ബ്രോഡുമാണ് പുറത്താക്കിയത്. ലോകേഷ് രാഹുലും രഹാനെയുമാണ് ക്രീസില്‍.

വി​ട​വാ​ങ്ങ​ല്‍ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി​യു​മാ​യി മി​ന്നി​യ കു​ക്കാ​യി​രു​ന്നു ഇ​ന്ന​ത്തെ ഓ​വ​ലി​ലെ താ​രം. മു​ന്‍ ക്യാ​പ്റ്റ​ന്‍ 286 പ​ന്തി​ല്‍ 14 ബൗ​ണ്ട​റി​ക​ളു​ടെ​അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് 147 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടി​ന് 62 എ​ന്ന നി​ല​യി​ല്‍​നി​ന്നാ​ണ് ക്യാ​പ്റ്റ​ന്‍ ഒ​പ്പം ചേ​ര്‍​ന്ന് കു​ക്ക് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രെ കു​ക്ക് ചെ​യ്ത​ത്. റൂ​ട്ട് 190 പ​ന്തി​ല്‍ 12 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ക്കം 125 റ​ണ്‍​സെ​ടു​ത്തു. ഇ​രു​വ​രും ചേ​ര്‍​ന്ന് 259 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് മൂ​ന്നാം വി​ക്ക​റ്റി​ല്‍ സൃ​ഷ്ടി​ച്ച​ത്. ക​ന്നി ടെ​സ്റ്റ് ക​ളി​ക്കു​ന്ന വി​ഹാ​രി​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​ത്. അ​ടുത്ത​ടു​ത്ത പ​ന്തി​ല്‍ ഇ​വ​ര്‍ പു​റ​ത്താ​കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ എ​ത്തി​യ​വ​ര്‍ സ്കോ​റി​നു വേ​ഗം കൂ​ട്ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ വി​ക്ക​റ്റ് വീ​ഴ്ച​യും തു​ട​ങ്ങി. എ​ന്നാ​ല്‍ ബെ​ന്‍ സ്റ്റോ​ക്സും (37) സാം ​ക​ര​നും (21) ബ​യ​ര്‍​സ്റ്റോ​യും (18) റാ​ഷി​ദും (20*) ചേ​ര്‍​ന്ന് ടീം ​സ്കോ​ര്‍ 400 ക​ട​ത്തി.
 


LATEST NEWS