സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു

ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു . വ്യാഴാഴ്ച നടന്ന സെമിയില്‍ അനസ്തസിജ സെവസ്‌തോവയെ തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്.സെറീനയുടെ 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഏഴാം യു.എസ് ഓപ്പണ്‍ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. സ്‌കോര്‍: 6-3, 6-0.ഇതോടെ 24 ഗ്രാന്‍സ്ലാമെന്ന ലോകറെക്കോര്‍ഡിനൊപ്പമെത്താന്‍ ഈ 36-കാരിക്ക് ഒരു വിജയത്തിന്റെ ദൂരം മാത്രമായി. നിലവില്‍ ക്രിസ് എവേര്‍ട്ടിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം (24) കിരീടം എന്ന റെക്കോര്‍ഡ്. 

ഏഴു മാസം മുമ്ബ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് സെറീന മുന്നേറ്റം നടത്തിയത്. സെറീനയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളിയാകുന്നത്.