ലോകകപ്പ് ഓഫറുമായി ജിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകകപ്പ് ഓഫറുമായി ജിയോ

ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്കെത്തിക്കാൻ ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായി കഴിഞ്ഞു. ആ ആവേശം ഡാറ്റയില്ലാതെ കെട്ടുപോകരുതെന്ന നിലപാടിലാണ് റിലിയൻസ് ജിയോ. ലോകകപ്പ്‌ ക്രിക്കറ്റ്‌ ലൈവായും സൗജന്യമായും കാണാൻ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഓഫറുകൾ ലഭ്യമാണ്.ജിയോ ഉപയോക്താക്കൾക്കു ഹോട്ട്സ്റ്റാറിലോ, ജിയോ ടിവിയിലോ ക്രിക്കറ്റ്  കാണാൻ പ്രത്യേകം പണം മുടക്കി ഇവ സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്നും ജിയോ അറിയിക്കുന്നു. നിലവിലുള്ള ഡാറ്റ പ്ലാനില്‍ ഈ സൗകര്യം ലഭ്യമാണ്. കൂടാതെ 251 രൂപയുടെ പ്രത്യേക ലോകകപ്പ്‌ ക്രിക്കറ്റ് പാക്ക് ജിയോ അവതരിപ്പിച്ചു. ഡാറ്റ തീര്‍ന്നാല്‍ 251 രൂപയുടെ റീചാര്‍ജ് ചെയ്താല്‍, 51 ദിവസത്തേക്കു 102 ജിബി  ഹൈസ്പീഡ് ഡാറ്റ ലഭിക്കും (പ്രതിദിനം 2 ജിബി) മുടക്കം ഇല്ലാതെ ക്രിക്കറ്റ് ആസ്വദിക്കാന്‍. ഈ ഓഫറിലൂടെ 365 രൂപയുടെ ലാഭമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്