ആപ്പിള്‍ ഐഓഎസ് 12 സെപ്റ്റംബറില്‍ എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിള്‍ ഐഓഎസ് 12  സെപ്റ്റംബറില്‍ എത്തും

ഐഓഎസ് 12 ന്റെ സെപ്റ്റംബറില്‍  യഥാര്‍ത്ഥ പതിപ്പ്  സെപ്റ്റംബറില്‍ എത്തും. ജൂണ്‍ അവസാനമാണ് ഐഓഎസ് 12 ന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കിയത്.  യഥാര്‍ത്ഥ പതിപ്പ് എത്തുന്നത് വരെ ബീറ്റാ പരീക്ഷണം തുടരും. 

ഐഓഎസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലെല്ലാം ഐഓഎസ് 12 ഉം ലഭിക്കും. ഐഫോണ്‍ 5 എസ് മുതല്‍ ഐഫോണ്‍ ടെന്‍ വരെയുള്ള ഐഫോണുകളിലും ഐപാഡ് മിനി 2 മുതല്‍ 12.9 ഇഞ്ച് ഐപാഡ് പ്രോ വരെയുള്ളവയിലും ഐഓഎസ് 12 അപ്‌ഡേറ്റ് ലഭ്യമാവും. 

ആപ്ലിക്കേഷനുകള്‍ വേഗം തുറക്കുകയും കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതും ആപ്പ് ക്രാഷ് ആവുന്ന സാഹചര്യങ്ങള്‍ കുറയുന്നതും ഇതിന്‍റെ സവിശേഷതയാണ്.
സിരി സ്മാര്‍ട് അസിസ്റ്റന്റിന്റെ ഷോട്ട്കട്ടുകളാണ് മറ്റൊരു സവിശേഷത. ആമസോണ്‍ അലക്സയില്‍ ഇതിന് സമാനമായ സൗകര്യം ലഭ്യമാണ്. സിരി ഉപയോഗിച്ച് പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഈ പുതിയ ഷോട്ട് കട്ടുകള്‍ സഹായിക്കും.  അതായത് ഒരു കാര്യം ആവശ്യപ്പെടാനുള്ള ശബ്ദനിര്‍ദ്ദേശം നിങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചുവെക്കാനാവും. ദിനചര്യകള്‍ സംബന്ധിച്ചും കലണ്ടറില്‍  പരിപാടികള്‍ സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ തരാനും സിരിയ്ക്ക് സാധിക്കും. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലേക്ക് സിരി ഷോട്ട്കട്ട് ചേര്‍ക്കാനും ആപ്പിള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 

സമയം, സ്ഥലം എന്നിവയ്ക്കനുസരിച്ച് നോട്ടിഫിക്കേഷനുകളും കോളുകളും തടയുന്ന ഡുനോട്ട് ഡിസ്റ്റര്‍ബ് ഫീച്ചറും ഈ പുതിയ പതിപ്പിലുണ്ടാവും. ഡെലിവര്‍ ക്വയറ്റ്ലി എന്ന ഫീച്ചര്‍ വഴി ചില ആപ്ലിക്കേഷനുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ഹോം സ്‌ക്രീനില്‍ കാണിക്കാതെ പ്രത്യേകം പട്ടികയില്‍ പെടുത്താനാക്കും.

ആപ്ലിക്കേഷന്‍ ഉപയോഗം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഐഓഎസ് 12 ല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി നിങ്ങള്‍ ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് ഉപയോഗിക്കാന്‍ എത്ര സമയം ചിലവിട്ടു എന്ന് കാണിക്കുന്ന പ്രതിവാര കണക്കുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.

ആപ്പിള്‍ ന്യൂസ്, സ്റ്റോക്ക്സ് എന്നീ ആപ്ലിക്കേഷനുകളും ഐ.ഒ.എസ്. 12 ല്‍ പുതുമയോടെയാണ് എത്തുന്നത്. അവ കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാക്കുന്ന മാറ്റങ്ങളാണ് ആപ്പിള്‍ ഒരുക്കിയിട്ടുള്ളത്. നാവിഗേഷന്‍ എളുപ്പമാക്കുന്ന വിധത്തില്‍ ന്യൂസ് ആപ്പിന് പുതിയ സൈഡ് ബാറുണ്ടാവും. 

ഫോട്ടോസ് ആപ്ലിക്കേഷനിലെ സെര്‍ച്ച് സജഷനുകളിലാണ് പ്രധാന മാറ്റമുള്ളത്. സെര്‍ച്ച് ചെയ്യാന്‍ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ, പ്രത്യേക നിമിഷങ്ങള്‍,  ആളുകള്‍, ചിത്രങ്ങള്‍ എടുത്ത സ്ഥലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് തരുന്നു.

ഐ.ഒ.എസ്. 12 ല്‍ അനിമോജികള്‍ ലഭ്യമാണ്. മുഖം മാത്രമല്ല നാവിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ സിവിശേഷത. ഫേസ് ടൈം ഉപയോഗിക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴും അനിമോജികള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ സൗകര്യം ഐ ഫോണ്‍ ടെന്നില്‍ മാത്രമാണ് ലഭിക്കുക. 

ഒരേ സമയം 32 ഓളം ആളുകള്‍ക്ക് പങ്കാളികളാവാന്‍ കഴിയുന്ന ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യം ഫെയ്സ് ടൈം ആപ്പില്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചാറ്റില്‍ ഓഡിയോ വീഡിയോ ഓപ്ഷനുകളുണ്ടാവും.


LATEST NEWS