വാട്സ്ആപ്പ് ഫോര്‍വേഡിംഗില്‍ പുതിയ ഫീച്ചര്‍ വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വാട്സ്ആപ്പ് ഫോര്‍വേഡിംഗില്‍ പുതിയ ഫീച്ചര്‍ വരുന്നു

വാട്സ്ആപ്പ് ഫോര്‍വേഡിംഗില്‍ പുതിയ ഫീച്ചര്‍ വരുന്നു.മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്ന ഫീച്ചറിലാണ് പുതിയ മാറ്റം വരുത്താന്‍ ഒരുങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലെ വാട്സ്ആപ്പില്‍ പുതിയ ബീറ്റ നിര്‍മ്മിക്കുന്നതിലാണ് മാറ്റം.ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ വാട്സ്ആപ്പിന് എന്നും തലവേദനയാണ്. അതുകൊണ്ടാണ് ടെക്സ്റ്റ്, ഫോട്ടോ, ജിഫ് എന്നിവയെല്ലാം ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുന്‍പ് പ്രീവ്യൂ നോക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഇതിലൂടെ ടെക് കമ്പനി ഒരുക്കുന്നത്. 

പ്രിവ്യൂ ഫീച്ചര്‍ എത്തുന്നതോടെ സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് അയയ്ക്കുന്നതിന് മുന്‍പ് ഒരുവട്ടം കൂടി ചിന്തിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. നിലവില്‍ അഞ്ച് ചാറ്റുകളിലേക്ക് ഫോര്‍ഡേവര്‍ഡ് ചെയ്യാന്‍ സൗകര്യം നല്‍കുന്ന വാട്സ്ആപ്പ് പ്രിവ്യൂ ഫീച്ചര്‍ കാര്യങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുകയാണ്.അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെക്കുറിച്ച് അക്കാര്യം വ്യക്തമാക്കുന്ന ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.