സര്‍ഗാത്മകമായ ട്വീറ്റുകളുമായി  മുംബൈ പൊലീസും  സോഷ്യല്‍ മീഡിയയില്‍ സജീവം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍ഗാത്മകമായ ട്വീറ്റുകളുമായി  മുംബൈ പൊലീസും  സോഷ്യല്‍ മീഡിയയില്‍ സജീവം

കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളും ട്രോളുകളുമെല്ലാം അടുത്ത കാലത്ത് ഏറെ പൊതുജനശ്രദ്ധ നേടിയിരുന്നു.മുംബൈ പൊലീസും  സൈബര്‍ രംഗത്ത് സജ്ജീവമായ ബോധവല്‍ക്കരണം നടത്തുകയാണ്. മുംബൈ പോലീസിന്റെ #NOMEANSNO കയ്യടി നേടി.

NO എന്നതിന് NO എന്നല്ലാതെ മറ്റൊരു അര്‍ഥമില്ല. മറ്റൊരു അര്‍ഥത്തിനായി ഗൂഗിളില്‍ തിരഞ്ഞാലും അത് NOയില്‍ അവസാനിക്കും. #ConsentCounts എന്ന ഹാഷ് ടാഗോടെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ അര്‍ഥവത്തായ ബോധവല്‍ക്കരണമാണ് മുംബൈ പൊലീസ് ഇവിടെ നടത്തുന്നത്.

തന്നെ സമീപിക്കുന്നവരോട് സ്ത്രീകള്‍ No എന്ന് പറഞ്ഞാല്‍ പിന്നെ അതിന് No എന്ന് തന്നെയാണ് അര്‍ഥമെന്നും സ്ത്രീകളുടെ സമ്മതം എന്നത് വളരെ പ്രധാനമാണെന്നുമാണ് ഈ ട്വീറ്റ് പറയുന്നത്. സമര്‍ഥവും നിശിതവുമായ ട്വീറ്റെന്ന പ്രതികരണവുമായി നിരവധി പേര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു.


 


LATEST NEWS