ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി ‘ഷിംല’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി ‘ഷിംല’

ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല.വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.1972 ലാണ് ഷിംല ജില്ല നിലവില്‍വന്നത്. കാളിദേവിയുടെ മറ്റൊരു പേരായ ശ്യാമള എന്ന വാക്കില്‍ നിന്നാണ് ഷിംല എന്ന പേര് രൂപപ്പെട്ടതെന്നാണ് കരുതുന്നത്


മഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനൽ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയുമാണ്. ഒരു വർഷത്തിൽ താപനില 3.95 °C (39.11 °F) to 32.95 °C (91.31 °F) വരെ മാറിക്കൊണ്ടിരിക്കും[10]. വേനൽക്കാല താപനില 14 °C ക്കും 20 °C ഇടക്കാണ്. തണുപ്പ് കാലത്ത് ഇതു -7 °C നും 10 °C ഇടക്ക് ആണ്. തണുപ്പ് കാലത്ത് മഴയുടെ അളവ് ഓരൊ മാസവും ഏകദേശം 45 mm വും മൺസൂൺ കാലത്ത് 115 mm വും ആണ്. ഒരു കൊല്ലത്തിൽ കിട്ടൂന്ന ഏകദേശം മഴയുടെ അളവ് 1520 mm(62 inches). ആണ്. ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.


സോലന്‍ ബ്രേവറി, ദര്‍ലാഘട്, കാംന ദേവീക്ഷേത്രം, ജാക്കു പര്‍വ്വതം, ഗൂര്‍ഖാ ഗേറ്റ് തുടങ്ങിയവയാണ് ഷിംലയിലെ മറ്റ് പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങള്‍. ഹിമാചല്‍ സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ പഹാരി മീനിയേച്ചര്‍, മുഗള്‍, രാജസ്ഥാനി പെയിന്റിംഗുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഷോപ്പിംഗിനായി ദ മോള്‍, ലോവര്‍ ബസാര്‍, ലക്കാര്‍ ബസാര്‍ എന്നിവയാണ് പ്രധാനമായും സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്നത്.
വിവിധ സംസ്‌കാരങ്ങളുടെ സംഗമസ്ഥലം കൂടിയാണ് ഷിംല. നിയാംഗ്മ രീതിയിലുള്ള ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി ആണ് ഇവിടത്തെ പ്രമുഖമായ ടിബറ്റന്‍ ബുദ്ധിസ്റ്റ് കേന്ദ്രം. കാളിദേവിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കാളി ബാരി ക്ഷേത്രമെന്ന ഹിന്ദു ആരാധനാലയവും നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഇവിടെ സ്ഥിതിചെയ്യുന്നു. ദീപാവലി, നവരാത്രി, ദുര്‍ഗാപൂജ തുടങ്ങിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 1975 മീറ്ററോളം ഉയരത്തിലാണ് സങ്കട് മോചന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1966 ല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഹനുമാനാണ്.

ഇന്ത്യയിലെ അറിയപ്പെടുന്ന ഐസ് സ്‌കേറ്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഷിംല. നിലംമുഴുവന്‍ മഞ്ഞുവീണ് മൂടിക്കിടക്കുന്ന ശൈത്യകാലത്താണ് സ്‌കേറ്റിംഗിനായി ആളുകള്‍ ഷിംലയിലെത്തുന്നത്. ജുംഗ, ഛെയില്‍, ചുര്‍ധാര്‍, ഷാലി പീക്, രവി, ഛനാബ്, ഝെലം തുടങ്ങിയ നദികളും പര്‍വ്വതങ്ങളും റാഫ്റ്റിംഗിനായും ട്രക്കിംഗിനായും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ ഷിംലയില്‍ എത്തിച്ചേരുക പ്രയാസമുള്ള കാര്യമല്ല. ജുബ്ബര്‍ഹട്ടി വിമാനത്താവളമാണ് ഷിംലയ്ക്ക് ഏറ്റവും അടുത്തുള്ളത്. കല്‍ക്ക റെയില്‍വേ സ്റ്റേഷന്‍ വഴിയും നിരവധി ബസ്സുകളിലും സഞ്ചാരികള്‍ക്ക് ഷിംലയിലെത്താം. സ്‌കേറ്റിംഗിനും സ്‌കൈയിംഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യകാലമാണ് ഷിംല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും ട്രക്കിംഗിനുമായി നിരവധി ആളുകള്‍ വേനല്‍ക്കാലത്തും ഷിംലയിലെത്തുന്നുണ്ട് അതുപോലെ തന്നെ വിവിധതരം പക്ഷികളെ കാണാനുള്ള അവസരമാണ ഹിമാലയന്‍ പക്ഷിസങ്കേതം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.